അഖില കേരള ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ് സമാപിച്ചു
1576123
Wednesday, July 16, 2025 1:27 AM IST
ഇരിങ്ങാലക്കുട: 32-ാംമത് ഡോണ്‍ ബോസ്കോ സ്കൂള്‍ അഖില കേരള ഓഷണ് സ്റ്റേറ്റ് റാങ്കിംഗ് ടൂര്‍ണമെന്റും ഇന്റര്‍ സ്കൂള്‍ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റും സമാപിച്ചു. മൂന്നു ദിവസങ്ങളിലായി ഡോണ്‍ ബോസ്കോ സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍നടന്ന മത്സരത്തിന്റെ സമാപനത്തില്‍ ടേബിള്‍ ടെന്നീസ് ഫെഡറേഷന് ഇന്ത്യ സീനിയര്‍ വൈസ്പ്രസിഡന്റും ടേബിള്‍ ടെന്നീസ് അസോസിയേഷന് കേരള പ്രസിഡന്റുമായ പത്മജ എസ്. മേനോന് മുഖ്യാതിഥിയായിരുന്നു. വിജയികള്‍ക്കുള്ള സമ്മാനദാനവും പത്മജ എസ്. മേനോന് നിര്‍വഹിച്ചു.
സ്കൂള്‍ മാനേജര്‍ ഫാ. ഇമ്മാനുവേല്‍ വട്ടക്കുന്നേല്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഫാ. ഷിനോ കളപ്പുരയ്ക്കല്‍, സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജിതിന് മൈക്കിള്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജിനോ കുഴിതൊട്ടിയില്‍, സ്പിരിച്ച്വല്‍ ആനിമേറ്റര്‍ വര്‍ഗീസ് ജോണ്‍ പുത്തനങ്ങാടി, എല്‍പി സ്കൂള്‍ ഹെഡ്മിസട്രസ്് സിസ്റ്റര്‍ വി.പി. ഓമന, ജോസഫ് ചാക്കോ, പരിശീലകന് സൗ മ്യ ബാനര്‍ജി എന്നിവര്‍ സന്നിഹിതരായിന്നു.