രാസവളം വിലവർധനയ്ക്കെതിരേ കർഷകസംഘം സമരം
1576127
Wednesday, July 16, 2025 1:27 AM IST
തൃശൂർ: രാസവളത്തിനുള്ള സബ്സിഡി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചുനടത്തിയ ഏജീസ് ഓഫീസ് മാർച്ച് കർഷകസംഘം തൃശൂർ ജില്ലാ സെക്രട്ടറി എ.എസ്.കുട്ടി ഉദ്ഘാടനം ചെയ്തു. കെ.ആർ. ഗോപിനാഥൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. രവീന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് ഗീത ഗോപി, തൃശൂർ ഏരിയ സെക്രട്ടറി എം. ശിവശങ്കരൻ, എ.വി. പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.
ചേർപ്പ് പോസ്റ്റ് ഓഫീസ് മാർച്ച് കർഷകസംഘം ജില്ലാ പ്രസിഡന്റ് പി.ആർ. വർഗീസ്, കൊടകരയിൽ ജില്ലാ ട്രഷറർ ടി.എ. രാമകൃഷ്ണൻ, മാളയിൽ പി.കെ. ഡേവീസ്, മണ്ണുത്തിയിൽ എം.എം. അവറാച്ചൻ, ഒല്ലൂരിൽ കെ.വി. സജു എന്നിവർ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസഫ് ചാലക്കുടിയിലും ജില്ലാ വൈസ് പ്രസിഡന്റുമാരായ എം. ബാലാജി കുന്നംകുളത്തും പി.എസ്. ബാബു പഴയന്നൂരിലും ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.വി. ഹരിദാസ് മുല്ലശേരിയിലും എം.എൻ. സത്യൻ പുറനാട്ടുകരയിലും എം.എ. ഹാരീസ് ബാബു തളിക്കുളത്തും ടി.ജി. ശങ്കരനാരായണൻ ഇരിങ്ങാലക്കുടയിലും കർഷകസംഘം ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.വി. സുനിൽകുമാർ വടക്കാഞ്ചേരിയിലും പനങ്ങാട് എം.എസ്. മോഹനനും വള്ളത്തോൾനഗറിൽ കെ.കെ. ബാബുവും ചാവക്കാട് മാലിക്കുളം അബ്ബാസും ഉദ്ഘാടനം ചെയ്തു.