ഇന്നോവ കാർ വൈദ്യുതിത്തൂണുകളും ട്രാൻസ്ഫോർമറും ഇടിച്ചുതകർത്തു
1544902
Thursday, April 24, 2025 1:31 AM IST
വഴിയമ്പലം: ദേശീയപാത 66 കയ്പമംഗലം അറവുശാല സെന്ററിൽ നിയന്ത്രണംവിട്ട ഇന്നോവ കാർ ഇലക്ട്രിക്കൽ പോസ്റ്റുകളും ട്രാൻസ്ഫോർമറും ഇടിച്ചുതകർത്തു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം.
കൊടുങ്ങല്ലൂർ ഭാഗത്തുനിന്നും വന്നിരുന്ന കാർ നിയന്ത്രണംവിട്ട് രണ്ട് പോസ്റ്റിലും ട്രാൻസ്ഫോർമർ സ്ഥാപിച്ചിട്ടുള്ള പോസ്റ്റുകളിലും ഇടിച്ചശേഷം മുന്നോട്ടുനീങ്ങി മറ്റൊരു പോസ്റ്റിലുംകൂടി ഇടിച്ചാണു നിന്നത്.
കൊല്ലം തെന്മല സ്വദേശി വിനോദും ബന്ധുവുമാണു കാറിലുണ്ടായിരുന്നത്. അപകടത്തെത്തുടർന്ന് അറവുശാല സെന്ററിൽ വൈ ദ്യുതി വിതരണം തടസപ്പെട്ടു.
കെഎസ്ഇബി അധികൃതരെത്തി പ്രവൃത്തികൾ പൂർത്തിയാക്കി ഏറെ വൈകി വൈദ്യുതിവിതരണം പുന:സ്ഥാപിച്ചു.