സെർവന്റ്സ് ഓഫ് ഗോഡ് ഈസ്റ്റർ ആഘോഷം
1544897
Thursday, April 24, 2025 1:31 AM IST
തൃശൂർ: സെർവന്റ്സ് ഓഫ് ഗോഡിന്റെ ഈസ്റ്റർദിനാഘോഷം ജനറൽ ആശുപത്രിയിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ എം.എൽ. റോസി അധ്യക്ഷത വഹിച്ചു.
കുര്യാക്കോസ് മോർ ക്ലിമിസ് മെത്രാപ്പോലീത്ത, തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ ഭക്ഷണ ആശീർവാദം നടത്തി. കോർപറേഷൻ കൗണ്‍സിലർ മേഴ്സി അജി, മെഡിക്കൽ കോളജ് എച്ച്ഡിഎസ് അംഗം ഷൈജു ബഷീർ, സെർവന്റ്സ് ഓഫ് ഗോഡ് പ്രസിഡന്റ് ജോസ് നിലയാറ്റിങ്കൽ, വൈസ് പ്രസിഡന്റ് പി.ഡി. വർഗീസ്, സെക്രട്ടറി എം.കെ. ജെയിംസ്, ജോയിന്റ് സെക്രട്ടറി കെ.വി. ആന്റണി, ടി.എൻ. ആനന്ദപ്രസാദ്, ഡോ. മിഥുൻ എന്നിവർ പ്രസംഗിച്ചു. നിർധനരോഗികൾക്കു വീൽചെയർ, കിടക്ക, വാക്കർ, കിറ്റ് തുടങ്ങിയവ വിതരണം ചെയ്തു.