മാരകായുധങ്ങൾ കൈവശം സൂക്ഷിച്ചതിന് യുവാവ് അറസ്റ്റിൽ
1544894
Thursday, April 24, 2025 1:31 AM IST
ഗുരുവായൂർ: മാരകായുധങ്ങൾ കൈവശം സൂക്ഷിച്ചതിന് യുവാവിനെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ നെന്മിനി കരുവാൻപടിയിൽ വാടകയ്ക്ക് താമസിക്കുന്ന കോലോത്തുപറമ്പ് ഷെഫീക്കി(33)നെയാണ് ഗുരുവായൂർ എസ്എച്ച്ഒ സി. പ്രേമാനന്ദ കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്.
അഞ്ച് കത്തികൾ, കൈമഴു, ഇടിക്കട്ട തുടങ്ങിയവയാണ് വീട്ടിൽ സൂക്ഷിച്ചത്. ഷെഫീക്ക് വീടിനുള്ളിൽ മാരകായുധങ്ങൾ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. അന്വേഷണ സംഘത്തിൽ ഗുരുവായൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കിഷോർ, ബിനുമോൻ, ലാൽ ബഹദൂർ സിവിൽ പോലീസ് ഓഫീസർമാരായ സന്തീഷ് കുമാർ, സിദ്ദിഖ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.