ദേവാലയങ്ങളിൽ തിരുനാൾ
1544904
Thursday, April 24, 2025 1:31 AM IST
പഴൂക്കര
സെന്റ് ജോസഫ്
മാള: പഴൂക്കര സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ നാളെമുതൽ മേയ് അഞ്ചുവരെ നടക്കും. തിരുനാളിന്റെ കൊടിയേറ്റം നാളെ വൈകീട്ട് അഞ്ചിന് ഫാ. ജോസ് അരിക്കാട്ട് നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 5.30ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവ നടക്കും.
27നു രാവിലെ 6.30ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന, ഉച്ചതിരിഞ്ഞ് നാലിന് വിശുദ്ധന്റെ നാടുകാണൽ. 28, 29, 30 തീയതികളിൽ വൈകീട്ട് 5.30ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന. ഇടവകദിനം ആഘോഷിക്കുന്ന മേയ് ഒന്നിന് വൈകീട്ട് അഞ്ചിന് ദിവ്യബലി, ലദീഞ്ഞ്, നൊവേന. തുടർന്ന് ദീപാലങ്കാര സ്വിച്ച് ഓൺ, ഇടവകദിനാഘോഷം, കലാപരിപാടികൾ.
രണ്ടിന് വൈകീട്ട് 5.30നും മൂന്നിന് രാവിലെ 6.30നും ദിവ്യബലി, ലദീഞ്ഞ്, നൊവേന, പ്രധാന തിരുനാൾദിനമായ നാലിന് രാവിലെ 6 .30ന് ദിവ്യബലിയെത്തുടർന്ന് ഊട്ടുനേർച്ച വെഞ്ചരിപ്പ്, പത്തിന് ആഘോഷമായി ദിവ്യബലി. ഫാ. സിബു കള്ളാപറമ്പിൽ മുഖ്യകാർമികനാകും. ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ സന്ദേശം നൽകും. വൈകീട്ട് നാലിനുള്ള ദിവ്യബലിയെതുടർന്ന് തിരുനാൾ പ്രദക്ഷിണം, ഗാനമേള.
തിരുനാൾ പരിപാടികൾ വിശദീകരിച്ച പത്രസമ്മേളനത്തിൽ വികാരി ഫാ. ജെയ്സൺ കുടിയിരിക്കൽ, ട്രസ്റ്റി ജോമോൻ താഴുത്തപ്പുറം, ജനറൽ കൺവീനർ സിജൻ ചക്കാലമറ്റത്ത്, സേവ്യർ കാരേ ക്കാട്ട്, വിനോദ്. വി. ജോർജ് എന്നിവർ പങ്കെടുത്തു.
മാരാംകോട് സെന്റ് ജോസഫ്
മാരാംകോട്: സെന്റ്് ജോസഫ് ദേവാലയത്തിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിനു രൂപത വികാരി ജനറാൾ മോൺ. ജോളി വടക്കൻ കൊടിയേറ്റി.
തുടർന്നുള്ള ദിവസങ്ങളിൽ വൈകീട്ട് 5.30ന് ലദീഞ്ഞ്, നോവേന, വിശുദ്ധ കുർബാന. 29 ന് വൈകീട്ട് ലില്ലിപ്പൂ പ്രദക്ഷിണം വീടുകളിലേക്ക്.
30ന് 6.30ന് ലില്ലിപ്പൂ പ്രദക്ഷിണം ദേവാലയത്തിൽ എത്തിച്ചേ രും. പ്രസുദേന്തിവാഴ്ച, വിശുദ്ധകുർബാന, കൂടുതുറക്കൽ, കുരിശടിയിലേക്ക് പ്രദക്ഷിണം.
തിരുനാൾദിനമായ ഒന്നിന് രാവിലെ 9.30 ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. വിനിൽ കുരിശുതറ മുഖ്യകാർമികത്വം വഹിക്കും. റവ. ഡോ. ലൂക്ക് തടത്തിൽ സന്ദേശം നല്‍കും. തുടർന്ന് പ്രദക്ഷിണം, ഊട്ടുനേർച്ച. വൈകിട്ട് 6.30ന് ഇടവകദിനാഘോഷം.
മുരിക്കുങ്ങല്‍ സെന്റ് ജോസഫ്സ്
കോടാലി: മുരിക്കുങ്ങല്‍ സെന്റ്് ജോസഫ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശു ദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനു കൊടിയേറി. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ കൊടിയേറ്റം നിര്‍വഹിച്ചു. വികാരി ഫാ. ടോണി പാറേക്കാടന്‍ സഹകാര്‍മികത്വം വഹിച്ചു.
കൈക്കാരന്മാരായ ഫിലിപ്പ് കോച്ചേക്കാടന്‍, ജോയ് പെരേപ്പാടന്, ജോയ് ആമ്പക്കാടന്‍, കണ്‍വീനര്‍ സാജന് മുല്ലകുന്നേല്‍, ജോയിന്റ് കണ്‍വീനര്‍ ജെയിംസ് മൂലന് എന്നിവര്‍ നേതൃത്വം നല്കി. 30, മേയ് ഒന്ന് തീയതികളിലാണു തിരുനാളാഘോഷം.
ചിറങ്ങര
സെന്റ് അൽഫോൻസ
കൊരട്ടി: ചിറങ്ങര വിശുദ്ധ അൽഫോൻസ ദേവാലയത്തിൽ വിശുദ്ധ അൽഫോസാമ്മയുടെ തിരുനാൾ മേയ് മൂന്ന്, നാല് തീയതികളിൽ നടക്കും. രണ്ടിന് വൈകിട്ട് 5.30 ന് വികാരി ഫാ.സെബാസ്റ്റ്യൻ മാടശേരി തിരുനാൾ കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് ഫാ. സ്റ്റെഫിൻ മൂലന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്. തുടർന്ന് ആലപ്പി റിഥം റിയൽ അവതരിപ്പിക്കുന്ന ഗാനമേള.
മൂന്നിന് വൈകീട്ട് അഞ്ചിന് പ്രസുദേന്തി വാഴ്ച. തുടർന്ന് ഫാ. പോൾസൺ പെരേപ്പാടന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. ഫാ. എബിൻ കളപ്പുരക്കൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം.
നാലിന് വൈകിട്ട് അഞ്ചിന് ഫാ. പോൾ ചെറുപള്ളിയുടെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാന. ഫാ. തോമസ് വൈക്കത്തുപറമ്പിൽ വചന സന്ദേശം നൽ കും. തുടർന്ന് പ്രദക്ഷിണം, വർണമഴ.