ദേവാലയങ്ങളിൽ തിരുനാൾ
1544896
Thursday, April 24, 2025 1:31 AM IST
വൈലത്തൂർ പള്ളി
വടക്കേക്കാട്: വൈലത്തൂർ സെന്റ്് സിറിയക് ദേവാലയത്തിലെ സംയുക്ത തിരുനാളിന് കൊടിയേറി. വികാരി ഫാ. വർഗീസ് പാലത്തിങ്കൽ കൊടിയേറ്റം നിർവഹിച്ചു. ട്രസ്റ്റിമാരായ എ.പി. ഡേവീസ്, പി.ടി. സണ്ണി, ജനറൽ കൺവീനർ ജോസ് വടക്കൻ തുടങ്ങിയവർ നേതൃത്വം നൽകി. 27, 28, 29 തിയതികളിലാണ് തിരുനാൾ ആഘോഷിക്കുന്നത്.
മുല്ലശേരി ബ്ലോക്ക് സെന്റർ
കപ്പേള
മുല്ലശേരി: വടക്കൻ പുതുക്കാട് പരിശുദ്ധ കർമലമാതാവിൻ പള്ളിയുടെ കീഴിലുള്ള മുല്ലശേരി ബ്ലോക്ക് സെന്ററിലുള്ള കപ്പേളയിലെ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിന് കൊടിയേറി. വികാരി ഫാ.ജോസ് എടക്കളത്തൂർ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊടിയേറ്റം നിർവഹിച്ചു. കൈക്കാരൻ ടി.ജെ. ജോയ്, തിരുനാൾ ജനറൽ കൺവീനർ ടോജി ചാലയ്ക്കൽ എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി. 26, 27 തീയതികളിലാണ് തിരുനാൾ. നാളെ രാത്രി ഏഴിന് ദീപാലങ്കാര സ്വിച്ച് ഓൺ കർമവും 26ന് കൂടുതുറക്കൽ ശൂശ്രൂഷയും നടക്കും.
തിരുനാൾദിനമായ 27ന് കാലത്ത് 10.30 ന് തിരുനാൾ കുർബാനയ്ക്ക് ഫാ. ലിവിൻ കുരുതുകുളങ്ങര മുഖ്യകാർമികനാകും. വൈകീട്ട് 6.45ന് വള, തേര് എഴുന്നള്ളിപ്പ് ഇടവകപള്ളിയിൽനിന്ന് ആരംഭിച്ച് രാത്രി 8.15 ന് കുരിശുപള്ളിയിൽ സമാപിക്കുന്നു.
രാത്രി 8.15 ന് ലദീഞ്ഞ്, നൊവേന, രൂപം എടുത്തുവയ്ക്കൽ, ഫാൻസി വെടിക്കെട്ട് ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് രാത്രി 10 മണി വരെ ബാൻഡ്മേളവും ഉണ്ടാകും.