അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റ് നാളെമുതൽ
1544906
Thursday, April 24, 2025 1:31 AM IST
കയ്പമംഗലം: മതിലകം സ്പോർട്സ് അക്കാദമി വേദിയൊരുക്കുന്ന രണ്ടാമത് അഖിലേന്ത്യാ വോളീ ബോൾ ടൂർണമെന്റ്് 25 മുതൽ മേയ് ഒന്നുവരെ മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയിലെ പ്രമുഖ പുരുഷ ടീമുകളായ കേരള പോലീസ്, ബിപിസിഎൽ കൊച്ചിൻ, ഇന്ത്യൻ ബാങ്ക് ചെന്നൈ, ഇൻകംടാക്സ് ചെന്നൈ, ഇന്ത്യൻ എയർഫോഴ്സ് ഡെൽഹി, ഇന്ത്യൻ കസ്റ്റംസ് കൊച്ചി, വനിത ടീമുകളായ എം.എസ്. ഫൗണ്ടേഷൻ ചെന്നൈ, ഇന്ത്യൻ യൂണിവേഴ്സിറ്റീസ്, കെ എസ്ഇബി തിരുവനന്തപുരം, സിആർപിഎഫ് രാജസ്ഥാൻ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാലിക്കട്ട് യൂണിവേഴ്സിറ്റി എന്നിവർ അണിനിരക്കും.
10000-ൽപരം വോളീബോൾ പ്രേമികൾക്കു കളികാണാനുള്ള വിശാലമായ ഫ്ലഡ്ലിറ്റ് സ്റ്റേഡിയ മാണ് ഒരുക്കിയിട്ടുള്ളത്. 25 ന് വൈകീട്ട് 5.30 ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ജില്ല കളക്ടർ അർജുൻ പാണ്ഡ്യൻ, ഇ.ടി. ടൈസൺ എംഎൽഎ, ജനപ്രതിനിധികൾ, വോളിബോൾ താരങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. 25 ന് രാവിലെ കുട്ടികൾക്കായി വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചിട്ടുണ്ട്. 12 ടീമുകൾ പങ്കെടുക്കും.
24 ന് വൈകീട്ട് മതിലകത്തെ നാലിടങ്ങളിൽ നിന്നുള്ള ദീപശിഖ റാലി വോളിബോൾ ഗ്രൗണ്ടിൽ എത്തിച്ചേരുമെന്നും സംഘാടകർ പത്രസമ്മേളത്തിൽ പറഞ്ഞു. മതിലകം ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് സീനത്ത് ബഷീർ, വി.കെ. മുജീബ്റഹ്മാൻ, കെ.വൈ. അസീസ്, പി.എച്ച്. നിയാസ്, പി.എച്ച്. അമീർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.