വടക്കാഞ്ചേരി അമൃത് ഭാരത് സ്റ്റേഷൻ നിർമാണം അന്തിമഘട്ടത്തിൽ
1544895
Thursday, April 24, 2025 1:31 AM IST
വടക്കാഞ്ചേരി: അമൃത് ഭാരത് സ്റ്റേഷൻ പട്ടികയിൽ ഉൾപ്പെട്ട വടക്കാഞ്ചേരി റെയിൽവേസ്റ്റേഷൻ ജൂലൈയിൽ നാടിന് സമർപ്പിക്കും. സംസ്ഥാനത്തെ മറ്റ് സ്റ്റേഷനുകളോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്യുന്നത്.
പ്രവൃത്തികൾ ഇഴയുന്നതായി ആരോപണമുയർന്ന സാഹചര്യത്തിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിംഗ് കഴിഞ്ഞ മാസം 5ന് വടക്കാഞ്ചേരിയിൽ സന്ദർശനം നടത്തിയിരുന്നു. നിർമാണം പൂർ ത്തീകരിച്ച് ജനുവരിയിൽ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.
സംസ്ഥാന പാതയോട് ചേർന്ന് കവാടമൊരുക്കുന്ന പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.