ഭീകരാക്രമണത്തിന്റെ മുറിവുണക്കാൻ നാട് ഒന്നിക്കണം: ജോസഫ് ടാജറ്റ്
1544891
Thursday, April 24, 2025 1:31 AM IST
തൃശൂർ: കാഷ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണം ഹൃദയഭേദകമാണെന്നും ആ മുറിവുണക്കാൻ നാട് ഒറ്റക്കെട്ടായിനിൽക്കണമെന്നും ഡിഡിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികളർപ്പിച്ച് ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തെക്കേഗോപുരനടയ്ക്കുമുന്നിൽ മെഴുകുതിരികത്തിച്ച് ഭീകരവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നേതാക്കളായ ഒ.അബ്ദുറഹ്മാൻകുട്ടി, പി.എ. മാധവൻ, എം.പി. വിൻസെന്റ്,അനിൽ അക്കര, ടി.വി. ചന്ദ്രമോഹൻ, എം.പി ജാക്സണ് തുടങ്ങിയവർ പങ്കെടുത്തു.