ഓട്ടോയും ബസും കൂട്ടിയിടിച്ച് തൊഴിലാളി മരിച്ചു
1544827
Wednesday, April 23, 2025 11:26 PM IST
പുത്തൂർ: കാലടിയിൽ ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഓട്ടോ യാത്രക്കാരനായ ബീഹാർ സ്വദേശി പ്രമോദ്(50) ആണ് മരിച്ചത്.
അപകടത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു. പുത്തൂർ ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് വന്നിരുന്ന ഓട്ടോറിക്ഷയുടെ പിറകിൽ കാർ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ എതിർ ദിശയിൽ വന്നിരുന്ന ബസിൽ ഇടിക്കുകയായിരുന്നു.
പരിക്കേറ്റ തൊഴിലാളിയെ തൃശൂർ ജില്ല ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഒല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.