റോഡ് മറികടക്കുന്നതിനിടയിൽ ബൈക്കിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു
1544826
Wednesday, April 23, 2025 11:26 PM IST
ചേർപ്പ്: റോഡ് മുറികടക്കുന്നതിനിടയിൽ ബൈക്ക് ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. ചേർപ്പ് പാലം ബസ് സ്റ്റോപ്പിനു സമീപം കിഴക്കേ പട്ടത്ത് ശങ്കരനാരായണൻ(72) ആണ് മരിച്ചത്.
കഴിഞ്ഞ 18 നായിരുന്നു അപകടം. തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: വത്സല. മക്കൾ: സുമിത്ത്, സുനിത. മരുമകൻ: അച്ചുതാനന്ദൻ.