പേ​രാ​മം​ഗ​ലം: ര​ണ്ടു​ക്ഷേ​ത്ര​ങ്ങ​ളി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി ബി​ശ്വ​ജി​ത്ത് ബ​യോ(30)നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​ഴ​മ്പു​ഴ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലും ചി​റ്റി​ല​പ്പി​ള്ളി പ​ണി​ക്ക​പ​റ​മ്പി​ൽ കു​ടും​ബ​ക്ഷേ​ത്ര​ത്തി​ലു​മാ​ണ് മോ​ഷ​ണം. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പേ​രാ​മം​ഗ​ലം സി​ഐ കെ.​സി. ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്.

ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് ന​ഷ്ട​പ്പെ​ട്ട പ​ഞ്ച​ലോ​ഹ​ത്തി​ട​മ്പ്, പ്ര​ഭാ​മ​ണ്ഡ​ലം ഉ​ൾ​പ്പെ​ടെയു​ള്ള വ​സ്തു​ക്ക​ൾ പ്ര​തി താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്നും സ​മീ​പ​ത്തെ പാ​ട​ശേ​ഖ​ര​ത്തി​ൽ​നി​ന്നു​മാ​യി ക​ണ്ടെ​ത്തി. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.