ഗുണ്ടാപോലീസുകാരെ നേരിടാൻ കോൺഗ്രസിന് അധികാരം ആവശ്യമില്ലെന്ന് ടാജറ്റ്
1598981
Sunday, October 12, 2025 12:39 AM IST
തൃശൂര്‍: എകെജി സെന്ററിൽനിന്ന് ശമ്പളം കൈപ്പറ്റി സാധാരണക്കാരെയും ജനപ്രതിനിധികളെയും തല്ലിച്ചതയ്ക്കുന്ന ഗുണ്ടാപോലീസുകാരെ നേരിടാൻ കോൺഗ്രസിന് അധികാരം ആവശ്യമില്ലെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.
ഷാഫി പറമ്പിൽ എംപി അടക്കമുള്ള കോൺഗ്രസ് - യുഡിഎഫ് നേതാക്കളെയും പ്രവർത്തകരെയും കോഴിക്കോട് പേരാമ്പ്രയിൽ അകാരണമായി പോലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധപ്രകടനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോർപറേഷൻ ഓഫീസിനുമുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഫ്രാൻസിസ് ചാലിശേരി അധ്യക്ഷത വഹിച്ചു. നേതാക്കളായ രാജേന്ദ്രൻ അരങ്ങത്ത്, ജോൺ ഡാനിയൽ, ഐ.പി. പോൾ, കെ.എച്ച്. ഉസ്മാൻ ഖാൻ, അഡ്വ. സിജോ കടവിൽ, രവി ജോസ് താണിക്കൽ, പി. ശിവശങ്കരൻ, എം.എസ്. ശിവരാമകൃഷ്ണൻ, സജി പോൾ മാടശേരി, കെ. സുരേഷ്, ജേക്കബ് പുലിക്കോട്ടിൽ, ജോർജ് ചാണ്ടി, നിഖിൽ സതീശൻ, ജയപ്രകാശ് പൂവത്തിങ്കൽ, ലീല ടീച്ചർ, ആൻസി പുലിക്കോട്ടിൽ,ഹാപ്പി മത്തായി, കെ. സുമേഷ് എന്നിവർ പ്രസംഗിച്ചു.