നാടെങ്ങും കോൺഗ്രസ് പ്രതിഷേധം
1598992
Sunday, October 12, 2025 12:40 AM IST
പന്നിത്തടത്ത് റോഡ്
ഉപരോധിച്ചു;
സംഘർഷം
എരുമപ്പെട്ടി: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്കുനേരെ ഉണ്ടായ പോലിസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പന്നിത്തടത്ത് റോഡ് ഉപരോധിച്ചു. സമരത്തിനിടയിലേക്ക് ബൈക്ക് യാത്രക്കാരൻ ബൈക്കോടിച്ച് കയറ്റിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പന്നിത്തടം സെന്റർ പ്രവർത്തകർ ഉപരോധിച്ചതോടെ കുന്നംകുളം - വടക്കാഞ്ചേരി സംസ്ഥാനപാതയിലും അക്കിക്കാവ് - കേച്ചേരി ബൈപ്പാസ് റോഡിലും ഗതാഗതം തടസപ്പെട്ടു.