എ​ട​ത്തി​രു​ത്തി: കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ട​ത്തി​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​റാംവാ​ർ​ഡി​ൽ വാ​ട്ട​ർ കി​യോ​സ്ക് സ്ഥാ​പി​ച്ചു. എ​ട​ത്തി​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2024 - 25 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അഞ്ച് ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് ചെ​ന്ത്രാ​പ്പി​ന്നി ഈ​സ്റ്റ് സൗ​ഹൃ​ദ റോ​ഡ് പ​രി​സ​ര​ത്ത് മു​റി​ത്ത​റ വീ​ട്ടി​ൽ ഷം​സു​ദ്ധീ​ൻ വി​ട്ടു ന​ൽ​കി​യ സ്ഥ​ല​ത്താ​ണ് വാ​ട്ട​ർ കി​യോ​സ്ക് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

എ​ട​ത്തി​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ടി.​കെ.​ ച​ന്ദ്ര​ബാ​ബു വാ​ട്ട​ർ കി​യോ​സ്ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ല​ജ ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​യാ​യി.

ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൺ വാ​സ​ന്തി തി​ല​ക​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​എ.​ഷെ​മീ​ർ, പി.​എ​ച്ച്. ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.