ജൂബിലിയിൽ ലോക മാനസികാരോഗ്യദിനാചരണം
1598990
Sunday, October 12, 2025 12:40 AM IST
തൃശൂര്‍: ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ലോക മാനസികാരോഗ്യദിനാചരണം ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. തോമസ് പൂപ്പാടി ഉദ്ഘാടനം ചെയ്തു.
സൈക്യാട്രി വിഭാഗം പ്രഫസറായിരുന്ന ഡോ. ജെയിംസ് ടി.ആന്റണി അധ്യക്ഷത വഹിച്ചു. സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. ജോമി ജി. ചക്കാലക്കുടി, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു കള്ളിവളപ്പിൽ, വൈസ് പ്രിൻസിപ്പൽ ഡോ. പദ്മകുമാർ എന്നിവർ പ്രസംഗിച്ചു. ഓണ്‍ലൈൻ ക്വിസ് മത്സരവിജയികൾക്കു സമ്മാനം നൽകി.
സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഫാ.ഡോ. ദേവ് അഗസ്റ്റിൻ അക്കര നന്ദി പറഞ്ഞു. സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. അനു ഫ്രാങ്കോ, സീനിയർ റസിഡന്റ് ഡോ. സ്നേഹ മരിയ, സൈക്കോളജിസ്റ്റ് സിസ്റ്റർ ആൻ ഗ്രേസ് എന്നിവർ ബോ ധവത്കരണ ക്ലാസുകൾ നടത്തി.
ഇതോടൊപ്പം സൈക്യാട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിഷാദലക്ഷണങ്ങൾ, ഉത്കണ്ഠാലക്ഷണങ്ങൾ, പ്രശ്നപരിഹാരത്തിനുള്ള മികവ്, നേതൃത്വപാടവം എന്നിവ നിർണയിക്കാനുള്ള വെൽനസ് കൗണ്ടറുകളും സംഘടിപ്പിച്ചു.