തൃ​ശൂ​ർ/​ചാ​വ​ക്കാ​ട്: മു​ന​ക്ക​ട​വ്, തൊ​ട്ടാ​പ്പ് ലൈ​റ്റ് ഹൗ​സ് ഭാ​ഗ​ത്ത് തീ​ര​ത്തോ​ടു ചേ​ര്‍​ന്ന് അ​ന​ധി​കൃ​ത ക​ര​വ​ലി ന​ട​ത്തി​യ ബോ​ട്ട് മു​ന​ക്ക​ക​ട​വ് കോ​സ്റ്റ​ല്‍ പോ​ലീ​സും ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റും ചേ​ർ​ന്നു പി​ടി​കൂ​ടി. 50,000 രൂ​പ പി​ഴ​യീ​ടാ​ക്കി. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​ത്സ്യം വി​റ്റ തു​ക 2,600 രൂ​പ സ​ർ​ക്കാ​രി​ലേ​ക്കു വ​ക​യി​രു​ത്തി. ചാ​വ​ക്കാ​ട് മു​ന​ക്ക​ക​ട​വ് പ​ള്ളി​വ​ള​പ്പി​ല്‍ വീ​ട്ടി​ല്‍ അ​ബൂ​ബ​ക്ക​റി​ന്‍റെ ഓ​സ്പ്ര എ​ന്ന ഫി​ഷിം​ഗ് ബോ​ട്ടാ​ണു പി​ടി​കൂ​ടി​യ​ത്.

പി​ടി​ച്ചെ​ടു​ത്ത ബോ​ട്ട് പ​ത്തു വ​ര്‍​ഷ​മാ​യി ലൈ​സ​ന്‍​സ് പു​തു​ക്കാ​തെ ക​ര​യോ​ടു​ചേ​ര്‍​ന്ന് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ക​ട​ല്‍​ക്ഷ​മ​ത​യി​ല്ലാ​ത്ത ബോ​ട്ട് ഇ​നി മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന വ്യ​വ​സ്ഥ​യി​ല്‍ ഫി​ഷ​റീ​സ് മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഉ​ട​മ​സ്ഥ​നു വി​ട്ടു​കൊ​ടു​ത്തു.

മു​ന​ക്ക​ക​ട​വ് കോ​സ്റ്റ​ല്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​പി ഫ​ര്‍​ഷാ​ദി​ന്‍റെ​യും ജി​ല്ലാ ഫി​ഷ​റീ​സ് സ്റ്റേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​സി. സീ​മ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ചേ​റ്റു​വ എ​ഫ്ഇ​ഒ ശ്രു​തി മോ​ള്‍, കോ​സ്റ്റ​ല്‍ എ​സ്ഐ​മാ​രാ​യ ഡി.​എ​സ്. സു​മേ​ഷ്‌​ലാ​ല്‍, ലോ​ഫി​രാ​ജ്, സി​പി​ഒ ഷി​ബു​കു​മാ​ര്‍, മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ന്‍​ഡ് വി​ജി​ല​ന്‍​സ് വി​ഭാ​ഗം ഓ​ഫീ​സ​ര്‍​മാ​രാ​യ വി.​എ​ന്‍. പ്ര​ശാ​ന്ത്കു​മാ​ര്‍, ഇ.​ആ​ര്‍. ഷി​നി​ല്‍ കു​മാ​ര്‍, വി.​എം. ഷൈ​ബു, ഫി​ഷ​റീ​സ് റെ​സ്‌​ക്യൂ ഗാ​ര്‍​ഡു​മാ​രാ​യ ഷി​ഹാ​ബ്, ഫ​സ​ല്‍, കോ​സ്റ്റ​ല്‍ ബോ​ട്ട് സ്രാ​ങ്ക് വി​നോ​ദ്, കോ​സ്റ്റ​ല്‍ വാ​ര്‍​ഡ​ന്‍ ബി​ന്ധ്യ, സു​ജി​ത്ത് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.