ജർമൻ സംഘം അമല ആശുപത്രി സന്ദർശിച്ചു
1509421
Thursday, January 30, 2025 1:42 AM IST
തൃശൂർ: ജർമനിയിൽനിന്നു ഫാ. ആന്റോ അക്കരപ്പറ്റിയേക്കലിന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം അമല ആയുർവേദ ആശുപത്രി സന്ദർശിച്ചു. മ്യൂണിക്കിലെ ഔഫ്കിർഹെനിലെ ഗ്ലോനൗർലാൻഡ് പാരിഷിൽനിന്നുള്ള വിദഗ്ധരാണു സന്ദർശിച്ചത്.
അമല ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരക്കൽ സിഎംഐയും ആശുപത്രി അധികൃതരും ചേർന്ന് സ്വീകരിച്ചു. ആയുർവേദ ചികിത്സ, പരന്പരാഗത മരുന്നുനിർമാണം എന്നിവയെക്കുറിച്ചു സംഘം നേരിട്ടുമനസിലാക്കി.
വിവര ശേഖരണത്തിന്റെ ഭാഗമായി ജിഎംപി അംഗീകൃത മരുന്നു നിർമാണശാല, ഔഷധ സസ്യത്തോട്ടം, പഞ്ചകർമ ചികിത്സാവിഭാഗം എന്നിവയും സന്ദർശിച്ചു.