ഗു​രു​വാ​യൂ​ർ: ചാ​വ​ക്കാ​ട് -ചാ​ട്ടു​കു​ളം റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ സ്ഥ​ല​മു​ട​മ​ക​ളു​ടെ യോ​ഗം എ​ൻ.​കെ.​ അ​ക്ബ​ർ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. ഭൂ​മി അ​ള​ന്ന് ക​ല്ലി​ടാ​ൻ ഭൂ​വു​ട​മ​ക​ൾ സ​മ്മ​തം അ​റി​യി​ച്ചു.

നി​ല​വി​ലു​ള്ള റോ​ഡ് 22 മീ​റ്റ​ർ വീ​തി​യി​ലാ​ണ് വി​ക​സി​പ്പി​ക്കു​ന്ന​ത്. മ​മ്മി​യൂ​ർ മേ​ൽ​പ്പാ​ല​ത്തി​നന്‍റെ ഭാ​ഗ​ത്ത് 32 മീ​റ്റ​ർ വീ​തി​യു​ണ്ടാ​കും. 600മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് മേ​ൽ​പ്പാ​ലം നി​ർ​മി​ക്കു​ന്ന​ത്.

സ്ഥ​ലം ഉ​ട​മ​ക​ളു​ടെ സം​ശ​യ​ങ്ങ​ളും ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​മെ​ന്നും ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​ക്ക് വി​പ​ണി വി​ല ന​ൽ​കു​മെ​ന്ന് എ​ൻ.​കെ.​അ​ക്ബ​ർ എംഎ​ൽ​എ അ​റി​യി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം. ​കൃ​ഷ്ണ​ദാ​സ്, സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​എ​സ്. മ​നോ​ജ്, പിഡ​ബ്ള്യു​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഹ​രീ​ഷ്, ലാ​ൻ​ഡ് അ​ക്വി​സി​ഷ​ൻ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ശി​വ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.