അഴീക്കോട് മാർതോമ തീർഥകേന്ദ്രത്തിൽ ഹാർമണി ഫെസ്റ്റിവലിനു തുടക്കമായി
1494289
Saturday, January 11, 2025 1:24 AM IST
അഴീക്കോട്: മാർത്തോമാ തീർത്ഥ കേന്ദ്രത്തിലെ ഹാർമണി ഫെസ്റ്റിവലിനു തുടക്കംകുറിച്ച് മുസിരി സ് ചരിത്രസെമിനാർ സംഘടിപ്പിച്ചു. ഇ.ടി. ടൈസൺമാസ്റ്റർ എംഎൽഎ സെമിനാർ ഉദ്ഘാടനം ചെയ്തു.
ഹിസ്റ്ററി അസോസിയേഷൻ സൗത്ത് ഇന്ത്യയുടെ പ്രസിഡന്റ് ഡോ. ജോർജ് മേനാച്ചേരി അധ്യക്ഷതവഹിച്ചു.
ഹാർമണി ചീഫ് കോ ഒാർഡിനേറ്റർ റവ.ഡോ. പോൾ പൂവത്തിങ്കൽ, എറിയാട് ഗ്രാമപഞ്ചായത്ത് മെമ്പർ ലൈല സേവ്യർ, ഫാ. ഫ്രാങ്കോ ചിറ്റിലപ്പിള്ളി സിഎംഐ, ഫാ. ജെ.ബി. പുത്തൂർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
കെസിഎച്ച്ആർ സ്ഥാപക ഡയറക്ടർ ഡോ. പി.ജെ. ചെറിയാൻ, മുസിരിസ് പ്രോജക്ട് മാനേജർ ഡോ. മിഥുൻ എന്നിവർ പ്രബന്ധങ്ങളവതരിപ്പിച്ചു.
ബേബി മൂക്കൻ, ജോൺസൺ കാഞ്ഞിരത്തിങ്കൽ, പി.എ. കരുണാകരൻ, നൗഷാദ് കൈതവളപ്പിൽ, ഫാ. സണ്ണി പുന്നേലിപ്പറമ്പിൽ സിഎംഐ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പ്രഫ. വി.എ. വർഗീസ് സ്വാഗതവും പി.എ. മനാഫ് അഴീക്കോട് നന്ദിയും പറഞ്ഞു.