ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
1494208
Friday, January 10, 2025 11:27 PM IST
ചാലക്കുടി: റെയിൽവെ സ്റ്റേഷനു സമീപം സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പഴുക്കര മാതിരപ്പിള്ളി ജോർജ്(73) മരിച്ചത്. ഇന്നലെ രാവിലെ 10.30നായിരുന്നു അപകടം.
ഉടനെ സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു കഴിഞ്ഞിരുന്നു. സംസ്കാരം ഇന്ന് നാലിന് പഴുക്കര സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: സിസിലി കുറ്റിക്കാട് പേങ്ങിപറമ്പിൽ കുടുംബാംഗം. മക്കൾ: പോൾ, ജോസ്, റോസ് മോൾ. മരുമക്കൾ: ടൈനി, അനുമോൾ ബിജു.