ദേവാലയങ്ങളിൽ തിരുനാൾ
1494288
Saturday, January 11, 2025 1:24 AM IST
മറ്റത്തൂർ പള്ളി
മറ്റത്തൂർ: നിത്യസഹായമാതാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ അന്പുതിരുനാളിനു കൊടിയേറി. കൊടിയേറ്റം, ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന എന്നീ തിരുക്കർമങ്ങൾക്ക് ഫാ. ഫ്രാങ്ക്ളിൻ പാറശേരി സിഎംഐ കാർമികത്വം വഹിച്ചു. ഇന്നും നാളെയുമാണ് തിരുനാൾ.
ഇന്നു രാവിലെ 6.30 ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന, പ്രസുദേന്തിവാഴ്ച, തിരുസ്വരൂപം എഴുന്നള്ളിച്ചുവയ്ക്കൽ. തുടർന്ന് വീടുകളിലേക്ക് അന്പെഴുന്നള്ളിപ്പ്. രാത്രി 12 ന് അന്പുപ്രദക്ഷിണം സമാപനം.
നാളെ രാവിലെ 6.30 ന് വിശുദ്ധ കുർബാന. 10 ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ജിജോ തട്ടിൽ സിഎംഐ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോയ് വട്ടോലി സിഎംഐ തിരുനാൾ സന്ദേശം നൽകും. വൈകീട്ട് നാലിനുള്ള വിശുദ്ധ കുർബാനയ്ക്ക് ഫാ. ടിന്റോ കൊടിയൻ കാർമികത്വം വഹിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം. രാത്രി ഏഴിന് പ്രദക്ഷിണസമാപനം.
13 ന് രാവിലെ 6.30നു മരിച്ചവർക്കുവേണ്ടിയുള്ള ദിവ്യബലി. വൈകീട്ട് ടൗൺ അന്പ്.
കൊടുങ്ങല്ലൂർ പള്ളി
കൊടുങ്ങല്ലൂർ: സെന്റ് തോമസ് തീർഥാടന ദേവാലയത്തിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ തോമസ് അപ്പസ്തോലന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിനു കൊടിയേറി.
തിരുനാളിന് വികാരി ഫാ. ഫ്രാൻസിസ് താണിയത്ത് കൊടിയേറ്റം നിർവഹിച്ചു.തുടർന്നുനടന്ന ദിവ്യബലിക്ക് മണലിക്കാട് സെമിനാരി റെക്ടർ ഫാ. തോമസ് കോളരിക്കൽ മുഖ്യകാർമികത്വം വഹിച്ചു.
മതിലകം സെന്റ്് ജോസഫ് ചർച്ച് വികാരി ഫാ. ഷൈജൻ കളത്തിൽ വചനപ്രഘോഷണം നിർവഹിച്ചു. പ്രസുദേന്തിവാഴ്ച, ലദീഞ്ഞ് എന്നിവയും മറിമായം നാടകാവതരണവും നടന്നു. ആഘോഷങ്ങളുടെ ഭാഗമായി വീടുകളിലേക്ക് അമ്പെഴുന്നള്ളിപ്പ്, പ്രദക്ഷിണം, ജപമാല, രൂപം എടുത്തുവയ്ക്കൽ എന്നിവ നടക്കും. നാളെ നടക്കുന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത വികാരി ജനറാൾ മോൺ. മാത്യു സിൽവസ്റ്റർ കല്ലുങ്കൽ മുഖ്യകാർമികനാകും. ഫാ. ജോബി കാട്ടാശേരി വചനപ്രഘോഷണം നടത്തും.
പുത്തൻചിറ പള്ളി
മാള: പുത്തൻചിറ കിഴക്കുമുറി സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. തിരുനാളിന്റെ കൊടികയറ്റം വികാരി ഫാ. ജോൺ കവലക്കാട്ട് നിർവഹിച്ചു. തുടർന്ന് വിശുദ്ധ കുർബാന, പ്രസുദേന്തിവാഴ്ച എന്നിവ നടന്നു. ഇന്നു രാവിലെ 6.30ന് വിശുദ്ധ കുർബാനയെതുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്, രാത്രി പത്തിന് അമ്പ് പ്രദക്ഷിണങ്ങൾ പള്ളിയിൽ സമാപിക്കും.
തിരുനാൾദിനമായ നാളെ രാവിലെ 6. 30ന് വിശുദ്ധ കുർബാന, 10.30ന് തിരുനാൾ പാട്ടുകുർബാന. മോൺ. വിൽസൺ ഈരത്തറ മുഖ്യകാർമികനാകും. റവ.ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി സന്ദേശം നൽകും. വൈകീട്ട് നാലിനുള്ള വിശുദ്ധ കുർബാനയെതുടർന്ന് തിരുനാൾ പ്രദക്ഷിണം. ഏഴിന് വാനിൽ വർണമഴ എന്നിവ നടക്കും.
നാലുകെട്ട് ശാന്തിഗിരി പള്ളി
കൊരട്ടി: നാലുകെട്ട് ശാന്തിഗിരി പള്ളിയിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് വികാരി ഫാ.റോക്കി കൊല്ലംകുടി കൊടിയേറ്റി. തുടർന്നുനടന്ന വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ഫാ.പോൾ ചെറുപിള്ളി കാർമികനായി.
ഇന്നു രാവിലെ ഏഴിനു നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം വീടുകളിലേക്ക് അമ്പ്എഴുന്നള്ളിപ്പ്. വൈകീട്ട് അമ്പ് പ്രദക്ഷിണം പള്ളിയിലേക്ക് തിരികെ എത്തിയതിനുശേഷം 5.30ന് ഇടവകയിലെ വൈദികർ അർപ്പിക്കുന്ന ആഘോഷമായ തിരുനാൾദിവ്യബലി. ഫാ. സനു പുതുശേരി വചനസന്ദേശം നൽകും. തുടർന്ന് നടക്കുന്ന ഭക്തിനിർഭരമായ പ്രദക്ഷിണത്തിനുശേഷം ബാൻഡ് മേളം, മ്യൂസിക് വിത്ത് ലൈറ്റ് ഷോ.
നാളെ രാവിലെ ഏഴിന് വിശുദ്ധ കുർബാന. പത്തിനു നടക്കുന്ന ആഘോഷമായ തിരുനാൾദിവ്യബലിക്ക് ഫാ. ജോമോൻ അനാംതുരുത്ത് നേതൃത്വം നൽകും. ഫാ. ടോസി നികർത്തിൽ വചനസന്ദേശം നൽകും. വൈകീട്ട് ഏഴിന് കോഴിക്കോട് രംഗഭാഷയുടെ നാടകം - മിഠായിത്തെരുവ്.
മുരിങ്ങൂർ പള്ളി
മുരിങ്ങൂർ: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനു കൊടിയേറി. കൊടിയേറ്റിനും ജപമാല, ദിവ്യബലി, നൊവേന എന്നീ തിരുക്കർമങ്ങൾക്കും കൊരട്ടി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ജോൺസൺ കക്കാട്ട് നിർവഹിച്ചു. ഇന്നുരാവിലെ ഏഴിന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. സെബാസ്റ്റ്യൻ വാഴപ്പിള്ളി കാർമികനാകും. റവ.ഡോ. വർഗീസ് പൊട്ടയ്ക്കൽ വചനസന്ദേശം നൽകും. വിശുദ്ധന്റെ രൂപം എടുത്തുവച്ചതിനുശേഷം വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. രാത്രി 8.55ന് അമ്പു പ്രദക്ഷിണം പള്ളിയിലേക്ക്. തുടർന്ന് ലദീഞ്ഞ്, വാദ്യമേളം.
തിരുനാൾദിനമായ നാളെ രാവിലെ 6.30ന് ദിവ്യബലി. വൈകീട്ട് അഞ്ചിനു നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്ക് ഫാ. സാന്റോ കണ്ണമ്പുഴ നേതൃത്വം നൽകും. ഫാ. പോൾ കൈത്തോട്ടുങ്കൽ വചനസന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണത്തിനും പരിശുദ്ധ കുർബാനയുടെ വാഴ് വിനുംശേഷം വർണമഴയും ബാൻഡ് മേളവും ഉണ്ടായിരിക്കും. 13ന് വൈകീട്ട് ഏഴിന് കൊച്ചിൻ ഡ്രീം ബീറ്റ്സിന്റെ ഗാനമേളയും ഒരുക്കിയിട്ടുണ്ട്.
മതിലകം പള്ളി
പള്ളിവളവ്: മതിലകം സെന്റ് ജോസഫ് സീറോ മലബാർ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനു കൊടിയേറി. വൈകീട്ട് നടന്ന ആഘോഷമായ കുർബാനയ്ക്കും കൊടിയേറ്റത്തിനും ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ മുഖ്യകാർമികനായി.
ദീപാലങ്കാരം സ്വിച്ചോൺ കർമം മതിലകം എസ്എച്ച്ഒ എം.കെ. ഷാജി നിർവഹിച്ചു. ഇന്നലെ രാവിലെ 6.30 ന് ആഘോഷമായ പാട്ടുകുർബാനയ്ക്ക് ഫാ. ജോജോ അരിക്കാടൻ മുഖ്യകാർമികത്വം വഹിച്ചു.
ആഘോഷമായ കുർബാന, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് പാദുവാനഗർ വികാരി ഫാ. റിജോ ആലപ്പാട്ട് മുഖ്യകാർമികത്വം വഹിച്ചു. ഇന്നു രാവിലെ 6.30 ന് നടക്കുന്ന ആഘോഷമായ കുർബാനയ്ക്ക് ഇരിങ്ങാലക്കുട രൂപത ചാൻസലർ റവ.ഡോ. കിരൺ തട്ട്ല മുഖ്യകാർമികനാകും. തുടർന്ന് വീടുകളിലേക്ക് ഭക്തിനിർഭരമായ അമ്പ് എഴുന്നള്ളിപ്പ് ആരംഭിക്കും. വൈകീട്ട് പള്ളിയിൽ തിരിച്ച് എത്തിച്ചേരും.
തിരുനാൾദിനമായ നാളെ വൈകിട്ട് 3.30 നുള്ള ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് നടുവട്ടം സെന്റ് ആന്റണീസ് പള്ളി അസി. വികാരി ഫാ. ജസ്ലിൻ തെറ്റയിൽ മുഖ്യകാർമികത്വം വഹിക്കും. അരീപ്പാലം സേക്രഡ് ഹാർട്ട് പള്ളി വികാരി ഫാ. ഡയസ് വലിയമരത്തിങ്കൽ തിരുനാൾസന്ദേശം നൽകും.
തുടർന്ന് ഭക്തിസാന്ദ്രമായ തിരുനാൾപ്രദക്ഷിണം, ബാൻഡ് മേളം, വർണമഴ തുടങ്ങിയവ ഉണ്ടായിരിക്കും. തിങ്കൾ രാവിലെ 6.30ന് പൂർവികരുടെ അനുസ്മരണ ബലി നടക്കും. തിരുനാൾ ആഘോഷങ്ങൾക്ക് വികാരി ഫാ. അരുൺ തെക്കിനേത്ത്, കൈക്കാരന്മാരായ സ്റ്റീഫൻ പടമാടൻ, വർഗീസ് ചക്കാലമറ്റത്ത്, തിരുനാൾ ജനറൽ കൺവീനർ പോൾ മൂഞ്ഞേലി എന്നിവർ നേതൃത്വം വഹിക്കും.