സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: കാ​ൽ​നൂ​റ്റാ​ണ്ടി​നു​ശേ​ഷം ക​ലാ​കി​രീ​ടം തൃ​ശൂ​രി​ലെ​ത്തു​ന്ന​തു ച​രി​ത്ര​ത്തി​ന്‍റെ ആ​വ​ർ​ത്ത​ന​മാ​യി! ഇ​ക്കു​റി പാ​ല​ക്കാ​ടി​നെ ഒ​രു പോ​യി​ന്‍റി​നാ​ണ് പി​ന്ത​ള്ളി​യ​തെ​ങ്കി​ൽ 1999ൽ ​കൊ​ല്ല​ത്തു ന​ട​ന്ന ക​ലോ​ത്സ​വ​ത്തി​ൽ ഹാ​ട്രി​ക് മോ​ഹ​വു​മാ​യി എ​ത്തി​യ ക​ണ്ണൂ​രി​നെ​യും ഒ​രു പോ​യി​ന്‍റി​നാ​ണു കീ​ഴ​ട​ക്കി​യ​ത്. അ​ന്നും കോ​ഴി​ക്കോ​ടി​നു മൂ​ന്നാം​സ്ഥാ​നം​കൊ​ണ്ടു തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്നു.

അ​ന്നു തൃ​ശൂ​ർ 290 പോ​യി​ന്‍റ് നേ​ടി​യ​പ്പോ​ൾ ക​ണ്ണൂ​ർ 289 പോ​യി​ന്‍റ് നേ​ടി. 284 പോ​യി​ന്‍റു​മാ​യി കോ​ഴി​ക്കോ​ടും 274 പോ​യി​ന്‍റു​മാ​യി എ​റ​ണാ​കു​ള​വും മൂ​ന്നും നാ​ലും സ്ഥാ​ന​ത്തെ​ത്തി. ഇ​ക്കു​റി ര​ണ്ടാ​മ​തെ​ത്തി​യ പാ​ല​ക്കാ​ട് 99ൽ 272 ​പോ​യി​ന്‍റു​മാ​യി അ​ഞ്ചാം​സ്ഥാ​ന​ത്താ​യി​രു​ന്നു. 208 പോ​യി​ന്‍റു​മാ​യി പ​ത്ത​നം​തി​ട്ട ഏ​റ്റ​വും പി​ന്നി​ലാ​യി. മേ​ള​യ്ക്കൊ​പ്പം ന​ട​ന്ന സം​സ്കൃ​തോ​ത്സ​വ​ത്തി​ലും തൃ​ശൂ​രി​നാ​യി​രു​ന്നു ഒ​ന്നാം​സ്ഥാ​നം. തൊ​ടു​പു​ഴ ഡീ​പോ​ൾ സ്കൂ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടി.

99ൽ ​ക​ണ്ണൂ​രി​ന്‍റെ ഹാ​ട്രി​ക് മോ​ഹം ത​ക​ർ​ത്ത​തു നി​ർ​ഭാ​ഗ്യ​മാ​ണ്. ഓ​ട്ട​ൻ​തു​ള്ള​ലി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട വി​ദ്യാ​ർ​ഥി യു​വ​ജ​നോ​ത്സ​വ​ത്തി​ന് എ​ത്തി​യി​രു​ന്നി​ല്ല.

പ​രി​ഷ്ക​രി​ച്ച യു​വ​ജ​നോ​ത്സ​വ മാ​നു​വ​ൽ​പ്ര​കാ​ര​മാ​ണു 99ൽ ​മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. നൃ​ത്ത-​നൃ​ത്തേ​ത​ര ഇ​ന​ങ്ങ​ളി​ൽ തി​ള​ങ്ങി​യ മാ​ന്നാ​നം കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ ഐ​ശ്വ​ര്യ ല​ക്ഷ്മി ക​ലാ​തി​ല​ക​മാ​യി. ക​ലാ​പ്ര​തി​ഭാ​പ​ട്ട​ത്തി​ന് അ​വ​കാ​ശി​യു​ണ്ടാ​യി​ല്ലെ​ങ്കി​ലും ക​ണ്ണൂ​ർ മൂ​ത്തേ​ട​ത്ത് ഹൈ​സ്കൂ​ളി​ലെ പി. ​ഷി​ജി​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടി.

1996ൽ ​കോ​ട്ട​യ​ത്തു ന​ട​ന്ന ക​ലോ​ത്സ​വ​ത്തി​ലും തൃ​ശൂ​ർ ക​പ്പു​യ​ർ​ത്തി​യി​രു​ന്നു. ഇ​ക്കു​റി തൃ​ശൂ​രി​ന് 1008 പോ​യി​ന്‍റും പാ​ല​ക്കാ​ടി​ന് 1007 പോ​യി​ന്‍റു​മാ​ണ് ല​ഭി​ച്ചു. സ്കൂ​ളു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ ബി​എ​സ്ജി ഗു​രു​കു​ലം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാ​മ​തെ​ത്തി.

ടീ​മി​നു ജി​ല്ല​യി​ൽ സ്വീ​ക​ര​ണം ഇ​ന്ന്,
സ്കൂ​ളു​ക​ളി​ൽ വി​ജ​യ​ദി​നാ​ച​ര​ണം

തൃ​ശൂ​ര്‍: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ തൃ​ശൂ​ർ ജി​ല്ല ജേ​താ​ക്ക​ളാ​യ​തി​ന്‍റെ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു ജി​ല്ല​യി​ലെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ലും വി​ജ​യ​ദി​ന​മാ​യി ആ​ച​രി​ക്ക​ണ​മെ​ന്നു ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ അ​ജി​ത​കു​മാ​രി.

സ്വ​ർ​ണ​ക്ക​പ്പു​മാ​യി വ​രു​ന്ന തൃ​ശൂ​ർ ടീ​മി​നു രാ​വി​ലെ ഒ​ന്പ​തി​നു കൊ​ര​ട്ടി​യി​ൽ സ്വീ​ക​ര​ണം ന​ല്കും. 9.45നു ​ചാ​ല​ക്കു​ടി, 10.30നു ​പു​തു​ക്കാ​ട്, 11ന് ​ഒ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം 11.30നു ​മോ​ഡ​ൽ ഗേ​ൾ​സ് സ്കൂ​ളി​ൽ കേ​ന്ദ്രീ​ക​രി​ച്ചു ഘോ​ഷ​യാ​ത്ര​യാ​യി തൃ​ശൂ​ർ ടൗ​ൺ ഹാ​ളി​ലേ​ക്ക് ആ​ന​യി​ക്കും. തു​ട​ർ​ന്നു ടൗ​ൺ ഹാ​ളി​ൽ സ്വീ​ക​ര​ണ​സ​മ്മേ​ള​നം.

സ്വീ​ക​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ, സാം​സ്കാ​രി​ക​പ്ര​വ​ർ​ത്ത​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.