മേ​ലൂ​ർ: ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പി​ന്‍റേ​യും ചാ​ല​ക്കു​ടി ക്ഷീ​ര​വി​ക​സ​ന യൂ​ണി​റ്റി​നു കീ​ഴി​ലു​ള്ള ക്ഷീ​ര സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ചാ​ല​ക്കു​ടി ബ്ലോ​ക്ക് ക്ഷീ​ര​ക​ർ​ഷ​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ണു ക​ണ്ട​രു​മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി. ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​ൻ. വീ​ണ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം​ന​ട​ത്തി. ചാ​ല​ക്കു​ടി ബ്ലോ​ക്കി​ലെ മി​ക​ച്ച ക്ഷീ​ര​ക​ർ​ഷ​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കൂ​ടാ​തെ ബ്ലോ​ക്കി​ലെ 21 ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ല​ള​ന്ന ക്ഷീ​ര​ക​ർ​ഷ​ക​രെ​യും ആ​ദ​രി​ച്ചു.

ചാ​ല​ക്കു​ടി ബ്ലോ​ക്കി​ലെ മി​ക​ച്ച ക്ഷീ​ര​സം​ഘ​ത്തി​നു​ള്ള പു​ര​സ്കാ​രം പൂ​ലാ​നി ക്ഷീ​ര​സം​ഘം ക​ര​സ്ഥ​മാ​ക്കി.കാ​ല്‍​നൂ​റ്റാ​ണ്ടി​ലേ​റെ സം​ഘം പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ല്‍ ക്ഷീ​ര​മേ​ഖ​ല​യി​ല്‍ ന​ല്‍​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ള്‍​ക്ക് പ​രി​യാ​രം ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് ടി.​കെ. വ​ര്‍​ഗി​സ്, പി​ള്ള​പ്പാ​റ ക്ഷീ​ര സം​ഘം പ്ര​സി​ഡ​ന്‍റ് ശ​ശി ബാ​ല​ന്‍ എ​ന്നി​വ​രെ​യും കാ​ല്‍​നൂ​റ്റാ​ണ്ടി​ലേ​റെ സം​ഘം ജീ​വ​ന​ക്കാ​രാ​യി പ്ര​വ​ർ​ത്തി​ച്ച​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ക്ഷീ​ര​ക​ർ​ഷ​ക​സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ന്നു​കാ​ലി പ്ര​ദ​ര്‍​ശ​നം, ഡ​യ​റി ക്വി​സ്, ക്ഷീ​ര​വി​ക​സ​ന സെ​മി​നാ​ർ, പൊ​തു​സ​മ്മേ​ള​നം, ക്ഷീ​ര​ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ൽ, ഡ​യ​റി എ​ക്സി​ബി​ഷ​ൻ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

മേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സു​നി​ത, പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​യ ശി​വ​ദാ​സ​ന്‍, കൊ​ര​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ബി​ജു, ചാ​ല​ക്കു​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ന​ജ ദി​വാ​ക​ര​ന്‍, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം ലീ​ല സു​ബ്ര​മ​ണ്യ​ൻ, പി.​കെ. ജേ​ക്ക​ബ്, ബീ​ന ര​വീ​ന്ദ്ര​ൻ, പൂ​ലാ​നി ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് എ​ന്‍.​ജി. സ​തീ​ഷ്‌​കു​മാ​ര്‍, ചാ​ല​ക്കു​ടി ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ പി.​എ​ഫ്. സെ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.