എഐ ലാബ് ഉദ്ഘാടനം
1494012
Friday, January 10, 2025 1:35 AM IST
ചാലക്കുടി: സേക്രഡ് ഹാർട്ട് കോൺവന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് പൂർവ വിദ്യാർഥികൾ നിർമിച്ചുനൽകിയ എഐ ലാബ് നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ലിൻ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനം സാമൂഹ്യ പ്രവർത്തക ദയാ ഭായ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം സാജു കൊടിയൻ മുഖ്യാതിഥിയായിരുന്നു.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ബിജു എസ്. ചിറയത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു. ശതാബ്ദി ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ സ്റ്റാറി പോൾ, എസ്.എച്ച്. കോൺവെൻ്റ് സുപ്പീരിയർ സിസ്റ്റർ റോസ്മി, പിടിഎ പ്രസിഡന്റ് ലിജോ കുറ്റിക്കാടൻ, സൗമ്യ വിൻസന്റ്, ശതാബ്ദി ജൂബിലി കമ്മിറ്റി അംഗങ്ങളായ സിന്ധു ബാബു, ആലീസ് ജോൺ എന്നിവർ പ്രസംഗിച്ചു.