ട്രെയിൻതട്ടി വയോധിക മരിച്ചു
1493916
Thursday, January 9, 2025 10:59 PM IST
വടക്കാഞ്ചേരി: ട്രെയിൻതട്ടി വ്യദ്ധ മരിച്ചു. ഇന്നലെ വൈകീട്ട് 5.45 നായിരുന്നു സംഭവം. അകമല കോളനിയിൽ സ്ഥിരതാമസക്കാരി ലക്ഷ്മി(82)യാണ് മരിച്ചത്.
ഇന്നലെ രാവിലെ ഉത്രാളിക്കാവ് ഭാഗത്തുള്ള പ്രദേശത്ത് വീട്ടുപണിക്കു പോയി തിരിച്ചു വരുന്നതിനിടെ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. വടക്കാഞ്ചേരി പോലീസ് മേൽനടപടി സ്വീകരിച്ചു. ഏക മകൻ: പരേതനായ മാനു. മരുമകൾ: ശാന്ത.