പുത്തൻചിറ സെന്റ് ജോസഫ്സ് പള്ളി സുവർണജൂബിലി ആഘോഷിച്ചു
1494013
Friday, January 10, 2025 1:36 AM IST
മാള: പുത്തൻചിറ കിഴക്കുംമുറി സെന്റ് ജോസഫ്സ് പള്ളി സുവർണജൂബിലി ആഘോഷിച്ചു. പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോളി വടക്കൻ നിർവഹിച്ചു.
അപ്പസ്തോലിക് നുൺഷ്യോ ആർച്ച്ബിഷപ് ഡോ. ജോർജ് പാനികുളം അനുഗ്രഹപ്രഭാഷണം നടത്തി. ഇടവകവികാരി ഫാ. ജോൺ കവലക്കാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻ വികാരിമാരെയും കൈക്കാരന്മാരെയും ദേവാലയശുശ്രൂഷികളെയും ആദരിച്ചു.
പുത്തൻചിറ ഫൊറോന വികാരി ഫാ. ബിനോയി പൊഴോലിപ്പറമ്പിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് റോമി ബേബി, മുൻ വികാരിമാരുടെ പ്രതിനിധിയായി ഫാ. ഡേവിസ് കല്ലിങ്ങൽ, മതബോധന പ്രധാന അധ്യാപിക സിസ്റ്റർ ക്രിസ്റ്റീന സിഎച്ച്എഫ്, ജനപ്രതിനിധികളായ ശശികുമാർ ഇടപ്പുഴ, ജിസ്മി സോണി, സാജു താക്കോൽക്കാരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ കൺവീനർ ജോസ് അരിക്കാടൻ സ്വാഗതവും കൈക്കാരൻ ഡിനോജ് പഴയാറ്റിൽ നന്ദിയും പറഞ്ഞു.
നേരത്തേ നടന്ന കൃതജ്ഞതാ ബലിയിൽ മുൻവികാരിമാരും ഇടവകയിലെ വൈദികരും മുഖ്യ കാർമികരായി. 1975ൽ നിർമാണം പൂർത്തീകരിച്ച് 237 കുടുംബങ്ങളുമായി ആരംഭിച്ച ഇടവകയിൽ നിലവിൽ 601 കുടുംബങ്ങളാണുള്ളത്.