ചാ​ല​ക്കു​ടി: വി​നോ​ദ​യാ​ത്രാ​സം​ഘ​ത്തി​ലെ അ​ധ്യാ​പ​ക​നെ ആ​ക്ര​മി​ച്ച​ കേ​സി​ല്‌ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ.
മ​ല​പ്പു​റം നെ​ടി​യി​രി​പ്പ് എ​എം​എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം പ​രി​യാ​രം കാ​ഞ്ഞി​ര​പ്പി​ള്ളിയി​ല്‌ വി​നോ​ദ​യാ​ത്ര​യ്ക്കെ​ത്തി​യ അ​ധ്യ​പ​ക​ൻ പ്ര​ണ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. ഒ​റ്റ​പ്പാ​ലം വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ മ​ഠ​ത്തി​ൽ ഉ​മ്മ​ർ ഷാ​ഫി(28), ടി. ​റാ​ഷി​ഖ്(41), കൊ​ങ്ങ​ശേ​രി റ​ഫീ​ഖ്(41), ശ​ങ്ക​ര​ത്തെ ടി. ​ഇ​ബ്രാ​ഹിം(39), മ​ഠ​ത്തി​ൽ മു​ബ​ഷീ​ർ(32) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ധ്യാ​പി​ക​യോ​ട് അ​ശ്ലീ​ല​മാ​യി സം​സാ​രി​ച്ച​ത് പ്ര​ണ​വ് ചോ​ദ്യം​ചെ​യ്തു. ഇ​തി​നു പ്ര​തി​ക​ള്‌ പ്ര​ണ​വി​നെ മ​ര്‌​ദി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളു​ടെ ഫോ​ട്ടോ മൊ​ബൈ​ലി​ൽ പ​ക​ര്‌​ത്തി​യ അ​ധ്യാ​പി​ക​യു​ടെ കൈ​യി​ൽ ക​യ​റി​പ്പിടി​ച്ച് ഫോ​ൺ ത​ട്ടി​ക്ക​ള​യു​ക​യും ചെ​യ്തു. മ​ര്‌​ദ​ന​ത്തി​ല്‌ പ്ര​ണ​വി​ന്‍റെ മൂ​ക്കി​ലെ എ​ല്ലു​പൊ​ട്ടി. അ​ധ്യാ​പ​ക​നെ ചാ​ല​ക്കു​ടി സെ​ന്‍റ് ജ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.