വയോധികൻ തോട്ടിൽ മുങ്ങിമരിച്ച നിലയിൽ
1493915
Thursday, January 9, 2025 10:59 PM IST
വാടാനപ്പിള്ളി: പൊക്കാഞ്ചേരി പുഴയ്ക്കു സമീപം ഏട്ടക്കാപ്പ് തോട്ടിൽ വയോധികനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
പൊക്കാഞ്ചേരി ചേർക്കര തണ്ടയാൻ വീട്ടിൽ പുഷ്പാംഗദനാണു (78) മരിച്ചത്. പുലർച്ചെ കാണാതായതോടെ വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് രാവിലെ ഏഴിനു വീടിനടുത്തുള്ള തോട്ടിൽ മൃതദേഹം കണ്ടെത്തിയത്.
തയ്യൽതൊഴിലാളിയായിരുന്ന പുഷ്പാംഗദൻ മുന്പ് ഒസാംമുക്കിൽ തയ്യൽക്കട നടത്തിയിരുന്നു. ഭാര്യ: ലളിത. മക്കൾ: രഞ്ജിത്ത്, രജിത. സംസ്കാരം ഇന്നു രാവിലെ പത്തിനു വീട്ടുവളപ്പിൽ. വാടാനപ്പിള്ളി പോലിസ് മേൽനടപടി സ്വീകരിച്ചു.