വിദ്യാലയങ്ങളിൽ വാർഷികം
1494284
Saturday, January 11, 2025 1:24 AM IST
മേലൂർ സെന്റ് ജോസഫ്
എച്ച്എസ്എസ്
മേലൂർ: സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ വാർഷികം സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ലാപ്ടോപ്പ് വിതരണോദ്ഘാടനവും എംഎൽഎ നിർവഹിച്ചു. സ്കൂൾമാനേജർ ഫാ. ടോമി കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. എറണാകുളം- അങ്കമാലി അതിരൂപത കോർപറേറ്റ് മാനേജർ ഫാ . തോമസ് നങ്ങേലിമാലിൽ മുഖ്യപ്രഭാഷണം നടത്തി.
പ്രിൻസിപ്പൽ ഡോ. മേഴ്സി തോമസ്, പഞ്ചായത്ത് പ്രസിഡന്റ്് എം.എസ്. സുനിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ വിജിത്ത്, വാർഡ് മെമ്പർ ജാൻസി പൗലോസ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിക്ടോറിയ ഡേവിസ്, ഹെഡ്മാസ്റ്റർ സോണി ജോസഫ്, വിരമിക്കുന്ന അധ്യാപകരായ എം.എ. മേരി , ടി. സതീഷ്, പിടിഎ പ്രസിഡന്റ് ടി.ഒ. ബെന്നി, എംപിടിഎ പ്രസിഡന്റ് ജിനി ജോബി, സ്റ്റാഫ് പ്രതിനിധികളായ എലിസബത്ത് മോസ്, ജെയ്മോൻ ജോർജ്, സ്നിയ ജോഷി എന്നിവർ പ്രസംഗിച്ചു.
ചാലക്കുടി സേക്രഡ് ഹാർട്ട് നഴ്സറി സ്കൂൾ
വജ്രജൂബിലി ആഘോഷ സമാപനം 15 ന്
ചാലക്കുടി: ചാലക്കുടിയിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളായ സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ അറുപതിന്റെ നിറവിൽ. 1964-65 ലാണ് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ വിദ്യാലയം പ്രവർത്തനം ആരംഭിക്കുന്നത്.
ഡയമണ്ട് ജൂബിലിയുടെ സമാപനത്തോടനുബന്ധിച്ച് പൂർവ വിദ്യാർഥികൾ സംഘടിപ്പിക്കുന്ന ഗുരുഭൂതർക്കൊരു ദിനം 15ന് 2.30 ന് സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഹെഡ്മിസ്ട്രസ് സിസ്റ്റർ നോയേൽ, ജോഷി പുത്തരിക്കൽ, മീര മേനോൻ, എം.കെ.മിൻഹാജ്, ഷിബു കാച്ചപ്പിള്ളി, രഞ്ജിത്ത് ഫ്രാൻസിസ് എന്നിവർ പത്രസമ്മേളത്തിൽ പങ്കെടുത്തു.