ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ പിണ്ടിപ്പെരുന്നാളിനു കൊടികയറി
1493721
Thursday, January 9, 2025 1:20 AM IST
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിൽ പിണ്ടിപ്പെരുന്നാളിനു കൊടികയറി. വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ കൊടികയറ്റം നിര്‍വഹിച്ചു. 11,12,13 തീയതികളിലാണ് തിരുനാള്‍.
ഇന്നും നാളെയും വൈകീട്ട് 5.30 നു ദിവ്യബലിയോടൊപ്പം പ്രസുദേന്തിവാഴ്ചയും തുടര്‍ന്നു പള്ളിചുറ്റി പ്രദക്ഷിണവും ഉണ്ടായിരിക്കും. പള്ളിയങ്കണത്തില്‍ ഇന്നു വൈകീട്ട് 7.30നു പിണ്ടിമേളം ഉണ്ടായിരിക്കും. നാളെ വൈകീട്ട് ഏഴിനു ദീപാലങ്കാരങ്ങളുടെ സ്വിച്ച്ഓണ്‍ കര്‍മം ഡിവൈഎസ്പി കെ.ജി. സുരേഷ് നിര്‍വഹിക്കും. രാത്രി 7.30നു ഫ്യൂഷന്‍ മ്യൂസിക് ഷോ.
11നു രാവിലെ ആറിനു ദിവ്യബലി. തുടർന്നു തിരുസ്വരൂപങ്ങൾ രൂപക്കൂടുകളിലേക്ക് ഇറക്കിസ്ഥാപിക്കും. വൈകീട്ട് 5.30നു നൊവേന, ദിവ്യബലി, നേര്‍ച്ച വെഞ്ചരിപ്പ്, പള്ളിചുറ്റി പ്രദക്ഷിണം, രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍, രാത്രി എട്ടിനു സീയോന് ഹാളില്‍ മതസൗഹാര്‍ദസമ്മേളനം. 11നു രാത്രി എട്ടിനുശേഷവും 13നു രാവിലെമുതല്‍ രാത്രിവരെയും യൂണിറ്റുകളില്‍നിന്നും വിവിധ അമ്പുസമുദായങ്ങളില്നിന്നും പള്ളിയിലേക്ക് അമ്പെഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. 11ന് ഉച്ചകഴിഞ്ഞു രണ്ടുമുതല്‍ അഞ്ചുവരെ ബാൻഡ് മേളവും 13നു രാത്രി 9.30നു ബാൻഡ് വാദ്യമത്സരവും ഉണ്ടായിരിക്കും.
തിരുനാള്‍ദിനമായ 12നു രാവിലെ 5.30നും 7.30നും ഉച്ചകഴിഞ്ഞ് 2.30നും കത്തീഡ്രലിലും രാവിലെ 6.30നും എട്ടിനും സ്പിരിച്ച്വാലിറ്റി സെന്ററിലും ദിവ്യബലി. രാവിലെ 10.30ന് ആഘോഷമായ ദിവ്യബലിക്കു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് തിരുനാള്‍പ്രദക്ഷിണം ആരംഭിക്കും.
കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന നിര്‍ധനരോഗികള്‍ക്കു മരുന്നുനല്‍കല്‍, ഭവനരഹിതര്‍ക്കായുള്ള ഭവനനിര്‍മാണപദ്ധതികള്‍, കിഡ്നി രോഗികള്‍ക്കുള്ള സൗജന്യ ഡയാലിസിസ് തുടങ്ങിയ ജീവകാരുണ്യ പ്രവൃത്തികള്‍ തിരുനാളിന്റെ ഭാഗമായി നടക്കും.
തിരുനാൾപ്രവർത്തനങ്ങൾക്ക് അസിസ്റ്റന്റ് വികാരിമാരായ ഫാ. ഹാലിറ്റ് തുലാപറമ്പന്‍, ഫാ. ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍, ഫാ. ജോസഫ് പയ്യപ്പിള്ളി, ട്രസ്റ്റിമാരായ തിമോസ് പാറേക്കാടന്‍, സി.എം. പോള്‍ ചാമപറമ്പില്‍, ബാബു ജോസ് പുത്തനങ്ങാടി, ജോമോന് തട്ടില്‍ മണ്ടി ഡേവി, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ സെബി അക്കരക്കാരന്‍, ജോയിന്റ് കണ്‍വീനര്‍മാരായ പൗലോസ് താണിശേരിക്കാരന്, സാബു കൂനന്‍, ക്രേന്ദസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍, സോഷ്യല്‍ ആക്ഷന്‍ പ്രസിഡന്റ് ടോണി ചെറിയാടന്‍ എന്നിവര്‍ നേതൃത്വം നല്കുന്നു.