വയോധികയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
1493914
Thursday, January 9, 2025 10:59 PM IST
ചെറുതുരുത്തി: രണ്ടുനില വീട്ടിൽ തനിച്ചുതാമസിക്കുന്ന വയോധികയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പാഞ്ഞാൾ പഞ്ചായത്തിലെ കിള്ളിമംഗലം പളുങ്ക് ശിവക്ഷേത്രത്തിനു സമീപം പള്ളിക്കരവീട്ടിൽ പരേതനായ ബാലൻ നായരുടെ ഭാര്യ സുഭദ്ര(77) ആണ് വീടിനുള്ളിൽ മരിച്ചനിലയിൽ കമിഴ്ന്നു കിടക്കുന്നതായി കണ്ടെത്തിയത്.
തനിച്ചു താമസിച്ചിരുന്ന ഇവരെ അയൽവാസികൾ ഇന്നലെ പുറത്തുകാണാത്തതിനെ തുടർന്ന് സംശയംതോന്നി ചേലക്കര പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ.
മക്കൾ: പ്രേംകുമാർ, ജയപ്രകാശ്, ജയാലത. മരുമക്കൾ: ജ്യോതിലക്ഷ്മി, പ്രേമ, ശ്രീവത്സൻ. ഇവരെല്ലാം മുംബൈയിലാണ്. ഇവരെത്തിയതിനു ശേഷം സംസ്കാരം നടക്കും.