തൃശൂർ ഫ്ലവർ ഷോ ഇന്നുമുതൽ
1493973
Friday, January 10, 2025 1:35 AM IST
തൃശൂർ: ഗ്രീൻ ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ ഫ്ലവർ ഷോ-2025 ശക്തൻ ഗ്രൗണ്ടിൽ ഇന്നുമുതൽ 22 വരെ നടത്തും. ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുള്ളവയടക്കം 50,000 ചെടികൾ പ്രദർശനത്തിനുണ്ടാകും. പുഷ്പാലങ്കാരപ്രദർശനം, പക്ഷിമൃഗാദികളുടെ പ്രദർശനം, പുഷ്പരാജൻ - പുഷ്പറാണി മത്സരം, റോബോട്ടിക് ഷോ, വെജിറ്റബിൾ കാർവിംഗ്, കിഡ്സ് സോണ്‍ എന്നിവയുണ്ടാകും.
സ്കൂൾവിദ്യാർഥികൾക്കായി ഒരുലക്ഷം സൗജന്യ പാസുകൾ ഒരുക്കിയെന്നും സ്കൂൾ അധികൃതർ മുൻകുട്ടി ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു. ശനി, ഞായർ ദിവസങ്ങളിൽ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും വീൽചെയറുകളും വോളന്റിയർമാരുടെ സേവനവും ലഭിക്കും. പ്രവേശന ഫീസ് 60 രൂപ.
ഇന്നു വൈകീട്ട് ആറിനു മന്ത്രി ഡോ. ആർ. ബിന്ദു മേള ഉദ്ഘാടനം ചെയ്യും. പി. ബാലചന്ദ്രൻ എംഎൽഎ, മേയർ എം.കെ. വർഗീസ്, പോലീസ് കമ്മീഷണർ ആർ. ഇളങ്കോ എന്നിവർ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ ഗ്രീൻ ഹോർട്ടികൾച്ചർ സൊസൈറ്റി പ്രസിഡന്റ് സെബി ഇരിന്പൻ, സെക്രട്ടറി മനോജ് മുണ്ടപ്പാട്ട്, ട്രഷറർ സിജോ ദേവസി, വൈസ് പ്രസിഡന്റ് കെ.എം. ഷജീദ്, ജോയിന്റ് സെക്രട്ടറി പി. മുഹമ്മദ് ബാബു എന്നിവർ പങ്കെടുത്തു.