കാർമൽ സ്കൂൾ സുവർണജൂബിലി ആഘോഷങ്ങൾ സമാപിച്ചു
1494277
Saturday, January 11, 2025 1:24 AM IST
ചാലക്കുടി: കാർമൽ സ്കൂളിന്റെ ഒരുവർഷം നീണ്ടുനിന്ന സുവർണജൂബിലി ആഘോഷം സമാപിച്ചു. ജസ്റ്റീസ് കുര്യൻ ജോസഫ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. അനൂപ് പുതുശേരി അധ്യക്ഷത വഹിച്ചു. വികാർ ജനറൽ ഫാ. ജോസി താമരശേരി മുഖ്യപ്രഭാഷണം നടത്തി.
വികാർ പ്രൊവിൻഷ്യൽ ഫാ. ഡേവി കാവുങ്ങൽ സുവനീറും കാർമൽ ചരിത്രം സനീഷ് കുമാർ ജോസഫ് എംഎൽഎയും പ്രകാശനംചെയ്തു. നഗരസഭാ ചെയർമാൻ എബി ജോർജ് ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു. കൗൺസിലർ ബിന്ദു ശശികുമാർ നവീകരിച്ച ബസ് സ്റ്റോപ്പുകൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. ജോസ് താണിക്കൽ. ഫാ. യേശുദാസ് ചുങ്കത്ത്, അഡ്വ. കെ.എസ്. സുഗതൻ, പ്രഫ. കൃഷ്ണകുമാർ, അഡ്വ. പി.ഐ. മാത്യു, പി. ചന്ദ്രബാബു, കെ. രശ്മി, രഞ്ജിത്ത് പോൾ ചുങ്കത്ത്, പി. തരുൺ, എൻ.ജെ. ഷാജി എന്നിവർ പ്രസംഗിച്ചു.