സഹൃദയ കോളജില്‍ "വിഷന്‍ 2025' ശില്പശാല സംഘടിപ്പിച്ചു
1494009
Friday, January 10, 2025 1:35 AM IST
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ എന്‍എസ്എസ് യൂണിറ്റിന്റെയും ഐക്യുഎസിയുടേയും സംയുക്താഭിമുഖ്യത്തില്‍ ദേശീയ യുവജന ദിനാചരണത്തിന്റെ ഭാഗമായി "വിഷന്‍ 2025' എന്ന പേരില്‍ ശില്പശാല സംഘടിപ്പിച്ചു. കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ഡേവീസ് ചെങ്ങിനിയാടന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. കെ.എല്‍. ജോയ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസറും മോട്ടിവേഷന്‍ ട്രെയിനറുമായ ജെബിന് കെ. ഡേവിസ് മുഖ്യപ്രഭാഷണം നടത്തി.
വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. കരുണ, കോളജ് ഫിനാന്‍സ് ഓഫീസര്‍ ഫാ. ആന്റോ വട്ടോലി, യൂണിയന് ചെയര്‍പേഴ്സണ്‍ മെറിന് ബേബി എന്നിവര്‍ ശില്പശാലയ്ക്കു നേതൃത്വം നല്കി. എന്‍എസ്എസ് വോളന്റിയര്‍ സെക്രട്ടറി പൂര്‍ണിമ ശങ്കര്‍ സ്വാഗതവും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ.ജയകുമാര്‍ നന്ദിയും രേഖപ്പെടുത്തി.