ദേവാലയങ്ങളിൽ തിരുനാൾ
1494280
Saturday, January 11, 2025 1:24 AM IST
പാലയൂർ
മുപ്പിട്ടുഞായർ
പാലയൂർ: മാർ തോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥ കേന്ദ്രത്തിൽ മാർ തോമാ ശ്ലീഹായുടെ മുപ്പിട്ടു ഞായർ തിരുനാൾ ഇന്നും നാളെയുമായി ആഘോഷിക്കും. വൈകിട്ട് 5.30 ന് ലദീഞ്ഞ്, നോവേന, തിരുസ്വരൂപം എഴുന്നള്ളിച്ചുവയ്ക്കൽ, ദിവ്യബലി.
നാളെ രാവിലെ 6.30 ന് വിശുദ്ധ കുർബാന, പ്രദക്ഷിണം. എട്ടിന് നേർച്ച ഭക്ഷണ വിതരണം, കുട്ടികളുടെ ചോറൂണ്. 10ന് ദിവ്യബലി. ഉച്ചകഴിഞ്ഞ് മൂന്നിന് തളിയക്കുളം കപ്പേളയിൽ സമൂഹമാമോദീസ, വിശുദ്ധ കുർബാന, പ്രദക്ഷിണം. 5.30 ന് ദിവ്യബലി.
വടക്കൻ പുതുക്കാട്
പരിശുദ്ധ കർമലമാത
മുല്ലശേരി: വടക്കൻ പുതുക്കാട് പരിശുദ്ധ കർമല മാതാവിൻ ദേവാലയത്തിൽ വിശുദ്ധ സെബസ് ത്യാനോസിന്റെ 1625 ാമത് അന്പ് തിരുനാൾ ഇന്നും നാളെയുമാ യി ആഘോഷിക്കും. ഇന്നലെ വൈകിട്ട് നടന്ന പ്രസുദേന്തി വാഴ്ചയ്ക്കും തിരുക്കർമങ്ങൾക്കും മുൻ വികാരി ഫാ. ആന്റോ ഒല്ലൂക്കാരൻ മുഖ്യകാർമികത്വം വഹിച്ചു. ദീപാലങ്കാരം സ്വിച്ച്ഓണ്‍ കർമവും അദ്ദേഹം നിർവഹിച്ചു. തുടർന്ന് കെസിവൈഎം സംഘടിപ്പിച്ച സിആർപി മൂവാറ്റുപുഴയും സെന്റ് ജോസഫ് കോട്ടപ്പടിയും അവതരിപ്പിച്ച സൗഹൃദ ബാ ൻഡ് വാദ്യ മത്സരം അരങ്ങേറി.
ഇന്നു രാവിലെ 6.30ന് വിശുദ്ധ കുർബാന, കൂടുതുറക്കൽ ശുശ്രൂഷ, കുടുംബ കൂട്ടായ്മകളിലേക്ക് അന്പുകൾ ആശിർവദിച്ചു നൽകൽ തുടങ്ങിയ തിരുക്കർമങ്ങൾക്ക് ഫാ. ഡെൽജോ പുത്തൂ ർ സിഎംഐ മുഖ്യകാർമികത്വം വഹിക്കും. വൈകീട്ട് ഒന്‍പതു മുതൽ ബാൻഡ് മേളങ്ങളുടെ അകന്പടിയോടെ വിവിധ കുടുംബക്കൂട്ടായ്മകളുടെ അന്പ് എഴുന്നള്ളിപ്പുകൾ പള്ളിയിൽ സമാപിക്കും. പത്തുമുതൽ പള്ളിയുടെ തിരുമുറ്റത്ത് സംയുക്ത മെഗാ ബാൻഡ് മേളം അരങ്ങേറും.
നാളെ തിരുനാൾ ദിനത്തിൽ രാവിലെ 6.30ന് വിശുദ്ധ കുർബാന, 10.30 നുള്ള ആഘോഷമായ തിരുനാൾ ഗാനപൂജയ്ക്ക് ഫാ. ജോയിസ് എലുവത്തിങ്കൽ സി എംഐ മുഖ്യകാർമികത്വം വഹിക്കും. ഫാ. ദേവസി പന്തല്ലൂക്കാരൻ വചനസന്ദേശം നൽകും. വൈകീട്ട് നാലിനുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം.
13ന് രാവിലെ 6.30ന് ഇടവകയിൽ നിന്നും മരിച്ചുപോയ പൂർവികരെ ഓർമിച്ചുകൊണ്ടുള്ള വിശുദ്ധ കുർബാന. വൈകീട്ട് ഏഴിന് കാഞ്ഞിരപ്പിള്ളി അമല കമ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന ഗാനമേള. തിരുനാൾ ആഘോഷങ്ങൾക്ക് വികാരി ഫാ. ജോസ് എടക്കളത്തൂർ, ജനറൽ കണ്‍വീനർ ബിജു ചുങ്കത്ത്, കൈക്കാരന്മാരായ ജോയ് ജോസ് തൈക്കാട്ടിൽ, റിജോ ജോസ്, അമൽ ഡേവിസ് എന്നിവർ നേതൃത്വം നൽകും.
മണ്ണംപേട്ട
അമലോത്ഭവ മാത
മണ്ണംപേട്ട: ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വിശുദ്ധ സെബസ് ത്യാ നോസിന്റെയും സംയുക്ത തിരുനാളിനു കൊടിയേറി. വികാരി ഫാ. ജെയ്സണ്‍ പുന്നശേരി കൊ ടിയേറ്റ് നിര്‍വഹിച്ചു. 18, 19, 20 തീയതികളിലാണു തിരുനാള്‍. 18ന് അമ്പ് എഴുന്നള്ളിപ്പും 20 ന് കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ ബാൻഡ് വാദ്യ മത്സരവും പള്ളി അങ്കണത്തില്‍ നടക്കും.
തിരുനാള്‍ ദിനമായ 19ന് രാവിലെ പത്തിന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസ് കോനിക്കര മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ആന്റണി വേലത്തിപ്പറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. 26ന് എട്ടാമിടത്തോടനുബന്ധിച്ച് തിരുക്കര്‍മങ്ങളും വൈകീട്ട് 6.30ന് ഗാനമേളയും ഉണ്ടായിരിക്കും.
തിരുനാള്‍ പരിപാടികള്‍ക്ക് വികാരി ഫാ. ജെയ്സണ്‍ പുന്നശേരി, ജനറല്‍ കണ്‍വീനര്‍ ആന്റണി പെല്ലിശേരി, ട്രസ്റ്റിമാരായ പോള്‍ പെരിങ്ങാടന്‍, ജോര്‍ജ് ചുങ്കന്‍, ഡേവിസ് കൊടവരക്കാരന് എന്നിവര്‍ നേതൃത്വം നല്‍കും.
ബ്ലാങ്ങാട് സാന്ത്വനതീരം
ചാവക്കാട്: ബ്ലാങ്ങാട് സാന്ത്വനതീരം പ്രാർഥാനാലയത്തിൽ പരിശുദ്ധ ആരോഗ്യ മാതാവിന്റെ യും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഇന്നും നാളെയുമായി ആഘോഷിക്കും.
ഇന്നു രാത്രി ഏഴിന് കൊടിയേ റ്റം, വിശുദ്ധകുർബാന, ലദീഞ്ഞ്, നൊവേന, കൂടുതുറക്കൽ എന്നീ തിരുക്കർമങ്ങൾക്ക് ഫാ. രാജു അക്കര മുഖ്യകാർമികനായിരി ക്കും. നാളെ രാവിലെ ഒമ്പതിന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യ കാർമികനായിരി ക്കും. തുടർന്ന് പ്രദക്ഷിണം.
മച്ചാട് സെന്റ്് ആന്റണീസ്
പുന്നംപറമ്പ്: മച്ചാട് സെന്റ്് ആന്റണീസ് ദേവാലയത്തിലെ സംയുക്ത തിരുനാൾ ഇന്നും നാളെയും ആഘോഷിക്കും. ഇന്നു രാവിലെ 6.15 ന് ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന എന്നീ തിരുക്കർമങ്ങൾക്കുശേഷം ആഘോഷമായ കൂടുതുറക്കൽ ശുശ്രൂഷ നടക്കും. പഴുവിൽ ഫൊറോന വികാരി റവ.ഡോ. വിൻസെന്റ്് ചെറുവത്തൂർ മുഖ്യകാർമികനാകും. തുടർന്ന് വീടുകളിലേക്ക് അമ്പ്, വള, ലില്ലി എഴുന്നള്ളിപ്പ്.
തിരുനാൾ ദിനമായ നാള രാവിലെ 6.30നും വൈകീട്ട് 3.30 നും വിശുദ്ധ കുർബാനകൾ നടക്കും. രാവിലെ 10 ന് നടക്കുന്നആഘോ ഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ജോഷി കണ്ണംമ്പുഴ എംസിബിസ് മുഖ്യകാർമികനാകും. സന്ദേശവും നൽകും.
ഉച്ചകഴിഞ്ഞ് 3.30 ന് നടക്കുന്ന വിശുദ്ധ കുർബാനക്കുശേഷം തിരുനാൾ പ്രദക്ഷിണം, വർണ മഴ, തിരുമുറ്റമേളം എന്നിവ നടക്കും. തിങ്കളാഴ്ച രാവിലെ 6.15 ന് വിശു ദ്ധ കുർബാന, മരിച്ചവരുടെ ഓർമ. വൈകീട്ട് 6.30 ന് കൊച്ചിൻ നവദർശൻ അവതരിപ്പിക്കുന്ന സാന്റോ മെഗാ ഷോ 2കെ25 നടക്കുമെന്ന് വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി അറിയിച്ചു.
ആളൂർ സെന്റ് സെബാസ്റ്റ്യൻ
മറ്റം: ആളൂർ സെന്റ് സെബാസ്റ്റ്യ ൻ പള്ളിയുടെ 45 ാമത് തിരുനാളിനു കൊടിയേറി. തിരുനാൾ കൊടിയേറ്റത്തിനും നവ നാൾ തിരുക്കർമങ്ങൾക്കും വെസ്റ്റ് മണലൂർ പള്ളി വികാരി ഫാ. ജോജു ചിരിയൻകണ്ടത്ത് നിർവഹിച്ചു.
ആളൂർ പള്ളി വികാരി ബിജു ജോസഫ് ആലപ്പാട്ട്, കൈക്കാരൻമാരയ ജീസൻ ചാലക്കൽ, സിംസൻ കുത്തൂർ, സേവി പുലിക്കോട്ടിൽ, തിരുനാൾ ജനറൽ കണ്‍വീനർ, യേശുദാസ് ചമാക്കി ൽ, ജേയിന്റ് കണ്‍വീനർ റിജ ചാലക്കൽ എന്നിവർ തിരുനാളിനു നേതൃത്വം നൽകും. 17,18,19, 20, 21 തീയതികളിലാണു തിരുനാൾ.
വിജയപുരം സെന്റ്
ഫ്രാൻസിസ് സേവിയേഴ്സ്
ചേറൂർ: വിജയപുരം സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളി യിലെ വിശുദ്ധസെബസ്ത്യാ നോസിന്റെയും വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെയും സംയുക്തതിരുനാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റം തൃശൂർ അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് വല്ലൂരാൻ നിർവഹിച്ചു. 16, 17, 18, 19, 20 തീയതികളിലാണു തിരുനാൾ. നവനാൾദിനങ്ങളിൽ വൈകീട്ട് 5.30 ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയുണ്ടായിരിക്കും.