ഋ​ഷി

തൃ​ശൂ​ർ: സ​ന്തോ​ഷ് വ​ർ​മ​യെ​ഴു​തി​യ "പൊ​ടി​മീ​ശ മു​ള​യ്ക്ക​ണ പ്രാ​യം' എ​ന്ന പാ​ട്ടു​പാ​ടി​ക്കാ​ൻ നെ​ഞ്ചി​ടി​പ്പോ​ടെ​യാ​ണു സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ആ​ന​ന്ദ് മ​ധു​സൂ​ദ​ന​ൻ ജ​യ​ച​ന്ദ്ര​ന്‍റെ​യ​ടു​ത്ത് എ​ത്തി​യ​ത്. പാ​ട്ടി​ന് ഈ​ണ​മി​ട്ടു ട്രാ​ക്ക് പാ​ടി​ച്ചു. പി​ന്നെ​യാ​ണു സം​ഗീ​തസം​വി​ധാ​ന​രം​ഗ​ത്തെ "പൊ​ടി​മീ​ശ​ക്കാ​ര​ൻ' ജ​യ​ച​ന്ദ്ര​നെ​ന്ന കൊ​ന്പ​ൻ​മീ​ശ​ക്കാ​ര​നെ കാ​ണാ​നെ​ത്തു​ന്ന​ത്.

ബാ​ക്കി ക​ഥ ആ​ന​ന്ദ് പ​റ​യും: എ​ന്‍റെ ക​രി​യ​റി​ൽ ഹി​റ്റ് പാ​ട്ട് അ​ത്യാ​വ​ശ്യ​മാ​യി​രു​ന്ന സ​മ​യ​മാ​യി​രു​ന്നു അ​ത്. വെ​റു​തെ​യൊ​രു പാ​ട്ടി​ന​പ്പു​റം ആ​ളു​ക​ൾ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ബോ​ധ്യ​മു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് കം​പോ​സ് ചെ​യ്ത​ത്. പാ​ട്ട് ജ​യേ​ട്ട​ൻ​ത​ന്നെ പാ​ട​ണ​മെ​ന്ന വ​ല്ലാ​ത്ത മോ​ഹം. അ​തി​മോ​ഹ​മാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. ജ​യേ​ട്ട​ൻ സം​ഗീ​ത​ലോ​ക​ത്തെ കു​ല​പ​തി​യാ​ണ്. ഞാ​ൻ സ​ബ്ജൂ​ണി​യ​റി​ൽ ജൂ​ണി​യ​ർ ആ​യി​ട്ടു​ള്ള​യാ​ൾ. അ​ദ്ദേ​ഹം പെ​ട്ടെ​ന്നു ക്ഷോ​ഭി​ക്കു​ന്ന​യാ​ളാ​ണെ​ന്നും കേ​ട്ടി​രു​ന്നു. സ​ന്തോ​ഷേ​ട്ട​നാ​ണു ധൈ​ര്യം​ത​ന്ന​ത്.

ജ​യ​ച​ന്ദ്ര​ൻ​സാ​റി​നെ ഫോ​ണി​ൽ വി​ളി​ച്ചു കാ​ര്യം പ​റ​ഞ്ഞു. ""ആ ​ശ​രി നോ​ക്കാം, ആ​വാം'' എ​ന്നീ ചെ​റി​യ വാ​ക്കു​ക​ളി​ൽ മ​റു​പ​ടി. ഫോ​ണ്‍ സ​ന്തോ​ഷേ​ട്ട​നു കൊ​ടു​ത്തു. ""എ​റ​ണാ​കു​ള​ത്തു കാ​ണാം'' എ​ന്നു വീ​ണ്ടും മ​റു​പ​ടി. കാ​ണാ​ൻ ചെ​ല്ലു​ന്പോ​ൾ ആ​ൾ ന​ല്ല ദേ​ഷ്യ​ത്തി​ലാ​ണ്. ചെ​ന്നൈ​യി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്ത് എ​ത്തി​യ​പ്പോ​ൾ പ്രൊ​ഡ​ക്‌​ഷ​ൻ ക​ണ്‍​ട്രോ​ള​ർ എ​ത്താ​തി​രു​ന്ന​തി​ന്‍റെ ചൂ​ടാ​യി​രു​ന്നു അ​ത്. അ​പ്പോ​ഴാ​ണു സ​ന്തോ​ഷേ​ട്ട​ൻ ""ഇ​താ​ണു സം​ഗീ​ത സം​വി​ധാ​യ​ക​ൻ'' എ​ന്നുപ​റ​ഞ്ഞ് എ​ന്നെ അ​ദ്ദേ​ഹ​ത്തി​നു മു​ന്നി​ലേ​ക്കു നീ​ക്കിനി​ർ​ത്തി​യ​ത്. ""ആ ​ശ​രി​''യെ​ന്ന് ഒ​റ്റ ഉ​ത്ത​രം.

""ചെ​റി​യ പാ​ട്ടാ​ണ്'', ഞാ​ൻ പ​റ​ഞ്ഞു. അ​പ്പോ​ൾ ചെ​റു​വി​ര​ൽ ഉ​യ​ർ​ത്തി, ""എ​ത്ര വ​ലി​പ്പം വ​രും'' എ​ന്നാ​യി സാ​റി​ന്‍റെ മ​റു​ചോ​ദ്യം! റി​ക്കാ​ർ​ഡിം​ഗ് സ്റ്റു​ഡി​യോ​യി​ലേ​ക്കു പോ​കു​ന്പോ​ൾ പു​തി​യ സം​ഗീ​ത​സം​വി​ധാ​യ​ക​ർ ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​നു​ണ്ടെ​ന്നെ​ല്ലാം ഉ​പ​ദേ​ശി​ച്ചു. സ്റ്റു​ഡി​യോ​യി​ൽ എ​ത്തും​വ​രെ വ​ർ​ത്ത​മാ​നം തു​ട​ർ​ന്നു. അ​പ്പോ​ൾ പാ​ട്ടൊ​ന്നു കേ​ട്ടു​നോ​ക്കാം എ​ന്നു സ​ന്തോ​ഷേ​ട്ട​ൻ പ​റ​ഞ്ഞു. ട്രാ​ക്ക് തീ​ർ​ന്ന​യു​ട​ൻ എ​ന്‍റെ മു​ഖ​ത്തു​നോ​ക്കി പ​റ​ഞ്ഞു, ""കൊ​ള്ളാം, കു​ഴ​പ്പ​മി​ല്ല. എ​നി​ക്ക് അ​ടു​ത്ത​വ​ർ​ഷം ചി​ല​പ്പോ​ൾ ഒ​രു ഹി​റ്റൊ​ക്കെ കി​ട്ടും അ​ല്ലേ​ടോ...''.

ഉ​ച്ച​യാ​യ​തി​നാ​ൽ ഊ​ണു ക​ഴി​ച്ചി​ട്ടു പാ​ടാം എ​ന്നു​പ​റ​ഞ്ഞെ​ങ്കി​ലും പാ​ട്ടു പാ​ടി​യി​ട്ടു മ​തി ഊ​ണെ​ന്നു സാ​ർ പ​റ​ഞ്ഞു. ഊ​ണ് ബി​ടി​എ​ച്ചി​ൽ​നി​ന്നു വാ​ങ്ങി​വ​ച്ചോ​ളാ​നും പ​റ​ഞ്ഞു, നേ​രേ സ്റ്റു​ഡി​യോ​യി​ലേ​ക്കു ക​യ​റി. ഒ​റ്റ​യ​ടി​ക്കു പ​ല്ല​വി​യും പി​ന്നെ അ​നു​പ​ല്ല​വി​യും പാ​ടി​ത്തീ​ർ​ത്തു. ശ​രി​ക്കും അ​ത്ഭു​ത​പ്പെ​ട്ടു​പോ​യി. ട്രാ​ക്കു​പാ​ടി​യ​തി​നെ​ക്കാ​ൾ എ​ത്ര​യോ മു​ക​ളി​ലാ​ണ് അ​ദ്ദേ​ഹം പാ​ട്ടി​നെ ഉ​യ​ർ​ത്തി​യ​ത്. പു​റ​ത്തു​വ​ന്ന​ശേ​ഷം ""എ​ന്താ​ടോ, മ​തി​യോ'' എ​ന്നൊ​രു ചോ​ദ്യം.

ഒ​ന്നു​ര​ണ്ടു കാ​ര്യ​ങ്ങ​ൾ കി​ട്ടി​യാ​ൽ കൊ​ള്ളാ​മെ​ന്നു ഞാ​ൻ പ​റ​ഞ്ഞു. ""താ​ൻ കൊ​ള്ളാം, ത​നി​ക്കീ പ​ണി​പ​റ്റു​''മെ​ന്നു പ​റ​ഞ്ഞു വീ​ണ്ടും റി​ക്കാ​ർ​ഡിം​ഗി​നു ക​യ​റി. ഞാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തു​കൂ​ടി പാ​ടി​ത്ത​ന്ന​ശേ​ഷം മൂ​ന്ന​ര​യോ​ടെ​യാ​ണ് ഊ​ണു ക​ഴി​ച്ച​ത്. ഞാ​ൻ ജ​ൻ​മം​കൊ​ണ്ട് ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാ​ര​നാ​ണെ​ന്നു പ​റ​ഞ്ഞ​തോ​ടെ സ്നേ​ഹം കൂ​ടി.

"പൊ​ടി​മീ​ശ' പാ​ട്ടി​ന് ഒ​ന്നു​ര​ണ്ട് അ​വാ​ർ​ഡൊ​ക്കെ കി​ട്ടി. അ​പ്പോ​ഴൊ​ക്കെ അ​ദ്ദേ​ഹം എ​ന്നെ വി​ളി​ച്ചു. അ​ദ്ദേ​ഹം തി​ര​ക്കി​ലാ​കു​മെ​ന്നു വി​ചാ​രി​ച്ച് ഞാ​ൻ വി​ളി​ക്കാ​റി​ല്ല. പ​ക്ഷേ, അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ളി. ""ആ...​ഡോ.. എ​നി​ക്ക് ത​ന്‍റെ പാ​ട്ടി​ന് ഒ​രു അ​വാ​ർ​ഡ് കി​ട്ടി​യി​ട്ടു​ണ്ട്.. ആ​ദ്യ​മാ​യി​ട്ടാ എ​നി​ക്ക് ഒ​രു പു​തി​യ സം​ഗീ​ത​സം​വി​ധാ​യ​ക​ന്‍റെ പാ​ട്ടി​ന് അ​വാ​ർ​ഡ് കി​ട്ടു​ന്ന​ത്...'' എ​ന്നാ​യി​രു​ന്നു അ​ന്നു പ​റ​ഞ്ഞ​ത്.

പി​ന്നീ​ടു ഞാ​ൻ വി​ളി​ക്കാ​തി​രി​ക്കു​ന്പോ​ഴൊ​ക്കെ എ​ന്നെ വി​ളി​ക്കാ​റു​ണ്ട്. അ​തി​ന്‍റെ പ​രി​ഭ​വ​വം പ​റ​യും. ഹ​രി​നാ​രാ​യ​ണ​നും റ​ഫീ​ഖ് അ​ഹ​മ്മ​ദു​മൊ​ക്കെ പ​റ​യാ​റു​ണ്ട്, എ​ന്നെ ജ​യേ​ട്ട​നു വ​ലി​യ കാ​ര്യ​മാ​ണെ​ന്ന്. എ​നി​ക്കു കി​ട്ടി​യ ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​വും അ​തു​ത​ന്നെ. പി​ന്നീ​ടു കൃ​ഷ്ണ​ൻ​കു​ട്ടി പ​ണി​തു​ട​ങ്ങി എ​ന്ന സി​നി​മ​യ്ക്കു​ള്ള പ്ര​മോ​ഷ​ൻ​ഗാ​ന​വും അ​ദ്ദേ​ഹ​ത്തെ​ക്കൊ​ണ്ടു പാ​ടി​ച്ചു.

യ​വ​നി​ക വീ​ഴും​മു​ന്പേ
ഗാ​നാ​ശ്രു​ക്ക​ൾ പൊ​ഴി​ച്ച്
അ​ക്കാ​ദ​മി അ​ങ്ക​ണം

തൃ​ശൂ​ർ: അ​നു​രാ​ഗ​ഗാ​നം​പോ​ലെ അ​ഴ​കി​ന്‍റെ അ​ല​പോ​ലെ...​ഗാ​ന​ങ്ങ​ൾ അ​ല​യ​ടി​ച്ച സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി അ​ങ്ക​ണ​ത്തി​ൽ അ​വ​സാ​ന​മാ​യി വ​ന്നു​മ​ട​ങ്ങി, ഒ​രി​ക്ക​ൽ കൂ​ടി.. മ​ല​യാ​ള​ത്തി​ന്‍റെ ഗാ​ന​ച​ന്ദ്ര​ൻ.

കു​ന്നു​കൂ​ട്ടി​യി​ട്ട പു​ഷ്പ​ച​ക്ര​ങ്ങ​ളി​ലെ വാ​ടാ​ത്ത ജ​മ​ന്തി​പ്പൂ​ക്ക​ൾ ദുഃ​ഖാ​ശ്രു​ഗ​ന്ധം പൊ​ഴി​ച്ച അ​ക്കാ​ദ​മി ഇ​ട​നാ​ഴി​യി​ൽ ഇ​നി​യൊ​രു തി​രി​ച്ചു​വ​ര​വി​ല്ലാ​തെ ഏ​കാ​ന്ത​പ​ഥി​ക​നാ​യി മ​ട​ങ്ങു​ന്പോ​ഴും പ്രി​യ​പ്പെ​ട്ട​വ​ർ പി​ന്ന​ണി​യി​ൽ ഒ​രു​ക്കി​യ​തും ഭാ​വ​ഗാ​യ​ക​ന്‍റെ സ്വ​ര​മാ​ധു​ര്യ​ത്തി​ൽ പി​റ​ന്ന ഗാ​ന​ങ്ങ​ളാ​യി​രു​ന്നു. മ​ന്ദ​സ്മി​തം​തൂ​കി​യു​ള്ള ഗാ​യ​ക​ന്‍റെ ചി​ത്ര​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട ഗാ​ന​ങ്ങ​ളു​ടെ വ​രി​ക​ൾ കോ​ർ​ത്തി​ണ​ക്കി​യു​ള്ള ചി​ത്ര​വു​മാ​യാ​ണ് സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യും അ​ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം ന​ൽ​കി​യ​ത്.

അ​ക്കാ​ദ​മി​യി​ലേ​ക്കു​ള്ള ഓ​രോ വ​ര​വി​ലും പു​ഞ്ചി​രി​യോ​ടെ പ​നി​നീ​ർ​പ്പൂ​ക്ക​ൾ ഏ​റ്റു​വാ​ങ്ങി ക​ട​ന്നു​വ​രാ​റു​ള്ള അ​ദ്ദേ​ഹം ത​ന്‍റെ അ​വ​സാ​ന​യാ​ത്ര​യി​ൽ ആ​രോ​ടും ഒ​ന്നും മി​ണ്ടാ​തെ ഒ​രു​പി​ടി പൂ​ക്ക​ളും പു​ഷ്പ​ച​ക്ര​ങ്ങ​ളും ഏ​റ്റു​വാ​ങ്ങി​യാ​യി​രു​ന്നു മ​ട​ങ്ങി​യ​ത്.