ഗ്യാസ് സിലിണ്ടറിൽനിന്ന് തീ പടർന്നതു പരിഭ്രാന്തിപരത്തി
1494279
Saturday, January 11, 2025 1:24 AM IST
കേച്ചേരി: പഞ്ചായത്തിനു സമീപം ദുബായ് റോഡിൽ അടുക്കളയിൽ പാചകം ചെയ് തുകൊണ്ടിരുന്ന പുഴികുന്നത്ത് ഭാസ്കരന്റെ വീട്ടിൽ ഗ്യാസ് സിലിണ്ടറിൽനിന്ന് തീപടർന്നതു പരിഭ്രാന്തി പരത്തി. വീട്ടുകാരുടെ നിലവിളികേട്ട് അയൽവാസികളും പഞ്ചായത്ത് അംഗങ്ങളും ഓടിയെത്തി. അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.
അഗ്നിരക്ഷാസേന എത്തുംമുൻപേ പഞ്ചായത്തിൽനിന്ന് ഓടിയെത്തിയ വൈസ് പ്രസിഡന്റ് പി.ടി. ജോസ്, പഞ്ചായത്ത് ജീവനക്കാരായ ശരത്ത്, രമേഷ് എന്നിവർചേർന്ന് പഞ്ചായത്തിലെ ഫയർ എക്സ്റ്റർ എസ്റ്റിൻഷർ ഉപയോഗിച്ച് തീ അണച്ചു. തുടർന്ന് നനച്ച ചാക്ക് പൊതിഞ്ഞ് കുറ്റി പുറത്തേക്ക് എടുത്തു. കുന്നംകുളം അഗ്നിരക്ഷാ സേനാംഗങ്ങൾ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.