മഹാരാഷ്ട്ര വാഹനാപകടം: പരിക്കേറ്റ കാക്കാത്തുരുത്തി സ്വദേശി മരിച്ചു
1494205
Friday, January 10, 2025 11:27 PM IST
കയ്പമംഗലം: മഹാരാഷ്ട്രയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ കാക്കാത്തുരുത്തി സ്വദേശി മരിച്ചു. കാക്കതുരുത്തി ബദർ ജുമാ മസ്ജിദിനു വടക്ക് ഒറ്റത്തെ സെന്ററിനു സമീപം വലിയകത്ത് മുഹമ്മദാലി മകൻ ഷെമീറാ(28)ണ് മരിച്ചത്.
അപകടത്തെത്തുടർന്ന് കഴിഞ്ഞ ഒന്നര മാസമായി ന്യൂ മുംബെയിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലായിരുന്നു. മാതാവ്: ഷെക്കീല. സഹോദരിമാർ: നാദിറ നിഹാൽ, ബേനസീർ നൗഫൽ. കബറടക്കം കാക്കതുരുത്തി ബർപള്ളി കബർസ്ഥാനിൽ.