കർദിനാൾ മാർ ജോർജ് കൂവക്കാട്ടിനു ഡിവൈനിൽ സ്വീകരണം
1493974
Friday, January 10, 2025 1:35 AM IST
ചാലക്കുടി: കർദിനാൾ മാർ ജോർജ് കൂവക്കാട്ടിനു ഡിവൈൻ ധ്യാനകേന്ദ്രത്തിൽ സ്വീകരണം നൽകി. സഭയ്ക്കും സമൂഹത്തിനും നന്മകൾ വരണമെന്നു മാർപാപ്പ ആഗ്രഹിക്കുന്നുവെന്നും ലോകസമാധാനം നിലനിൽക്കാൻ ആഗ്രഹിക്കുന്ന മാർപാപ്പയോടുചേർന്ന് ദൈവാനുഗ്രഹം പ്രാപിക്കാൻ ഒന്നിച്ചുപ്രവർത്തിക്കണമെന്നും കർദിനാൾ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു.
ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ, ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. മാത്യു തടത്തിൽ, ഫാ. അഗസ്റ്റിൻ വല്ലൂരാൻ , ഫാ. വർഗീസ് പാറപ്പുറം, ഫാ അലക്സ് ചാലങ്ങാടി, ഫാ. ഷിജു നെറ്റിയാങ്കൽ, ഫാ. ഫിലിപ്പ് നെടുംതുരുത്തി, വൈ. ഔസേപ്പച്ചൻ തുടങ്ങിയവർ ചേർന്നു കർദിനാളിനെ സ്വീകരിച്ചു.