നടപ്പുരയും ഗോപുരവും നാടിനു സമർപ്പിച്ചു
1493707
Thursday, January 9, 2025 1:20 AM IST
വടക്കാഞ്ചേരി: മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഒരു കോടി രൂപ ചെലവിൽ പുതിയതായി നിർമിച്ച നടപ്പുരയും ഗോപുരവും നാടിനു സമർപ്പിച്ചു.
ഇന്നലെ പുലർച്ചെ ക്ഷേത്രത്തിൽ നടന്ന വിശേഷാൽ പൂജകൾക്കു ശേഷം ക്ഷേത്രം തന്ത്രി പാലക്കാട്ടിരി നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ രാവിലെ ഏഴിന് ഗോപുരവാതിൽ തുറന്ന് ക്ഷേത്രം തന്ത്രി വിളക്കിൽ യാന്ത്രിക വിധിപ്രകാരം നടപ്പുര- ഗോപുര സമർപ്പണ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
തുടർന്ന് മച്ചാട് കണ്ണൻ, ചോറ്റാനിക്കര ഹരി, വിനു ചോറ്റാനിക്കര, ജിജൻ ചോറ്റാനിക്കര, അക്ഷയ് ചോറ്റാനിക്കര എന്നിവരുടെ നേതൃത്വത്തിൽ കൊമ്പ് പറ്റ് നടന്നു.
മേൽശാന്തി സുരേഷ് എമ്പ്രാന്തിരി, ഊരാളൻ ആവണപ്പറമ്പ് മോഹനൻ നമ്പൂതിരി, കോമരം ശാന്തീന്ദ്രൻ, പാരമ്പര്യ അവകാശി എ.പി. കൃഷ്ണകുമാർ ഇളയത്, അരീക്കര ഇല്ലം എ.പി. ജയരാജ് ഇളയത് തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.