ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ലെ പി​ണ്ടി​പെ​രു​ന്നാ​ളി​ന്‍റെ വി​ളം​ബ​രം അ​റി​യി​ച്ചു​കൊ​ണ്ട് ന​കാ​ര​ധ്വ​നി​ക​ളു​യ​ര്‍​ന്നു. കൊ​ടി​യേ​റ്റ ദി​വ​സം മു​ത​ല്‍ തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​രു​ന്ന സ​മ​യം വ​രെ വി​വി​ധ സ​മ​യ​ങ്ങ​ളി​ല്‍ ന​കാ​ര​മേ​ളം മു​ഴ​ങ്ങും. പൗ​രാ​ണി​ക ദേ​വാ​ല​യ​ങ്ങ​ളി​ല്‍ തി​രു​നാ​ളി​നു മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന രാ​ജ​കീ​യ പെ​രു​മ്പ​റ​മു​ഴ​ക്ക​മാ​ണ് ന​കാ​ര​മേ​ളം. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ പി​ണ്ടി​പെ​രു​ന്നാ​ള്‍ ആ​രം​ഭി​ച്ച​തു​മു​ത​ല്‍ ന​കാ​ര​മേ​ള​വും ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​ഴ​മ​ക്കാ​ര്‍ പ​റ​യു​ന്നു.

രാ​വി​ലെ ആ​റി​നും ഉ​ച്ച​യ്ക്കു 12.30 നും ​വൈ​കീ​ട്ട് ഏ​ഴി​നും പ​ള്ളി​മ​ണി മു​ഴ​ങ്ങു​മ്പോ​ള്‍ ന​കാ​ര​മേ​ളം ന​ട​ക്കും. നാ​ല​ടി ഉ​യ​ര​വും മൂ​ന്ന​ടി വി​സ്തീ​ര്‍​ണ​വും ഉ​ള്ള ഒ​രു ര​ണ്ടു ന​കാ​ര​ങ്ങ​ളാ​ണു ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ലു​ള്ള​ത്. തി​രു​നാ​ള്‍ ഞാ​യ​റാ​ഴ്ച പ്ര​ദ​ക്ഷി​ണ​ത്തി​നു മു​ന്നി​ലാ​യി ന​കാ​രം​വ​ണ്ടി ന​ഗ​രം ചു​റ്റു​ന്ന​താ​ണു ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ കാ​ര്യം.

ന​ഗ​ര​ത്തെ​യും നാ​ട്ടു​കാ​രെ​യും പ്ര​ദ​ക്ഷി​ണ​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ചു​കൊ​ണ്ടു​ള്ള ന​കാ​രം കൊ​ട്ട് തി​രു​നാ​ളി​നെ ഏ​റെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു​ണ്ട്. പ​ള്ളി​യി​ലെ മു​ന്‍ ജീ​വ​ന​ക്കാ​ര​നാ​യ കോ​ട്ട​ക്ക​ല്‍ പോ​ള്‍​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​ല​ങ്ങ​ളാ​യി ഇ​വി​ടെ ന​കാ​രം മു​ഴ​ക്കു​ന്ന​ത്. 55 വ​ര്‍​ഷം തു​ട​ര്‍​ച്ച​യാ​യി ന​കാ​ര മേ​ളം ന​ട​ത്തി​യി​രു​ന്ന പോ​ള്‍​സ​നു മു​മ്പ് പി​താ​വ് കോ​ട്ട​ക്ക​ല്‍ പൈ​ലോ​താ​ണ് ന​കാ​ര​മേ​ള​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യി​രു​ന്ന​ത്. പോ​ള്‍​സ​നു പു​റ​മേ മ​ക്ക​ളാ​യ ജ​സ്റ്റി​ൻ, ബ്രിി​ന്‍, പേ​ര​ക്കു​ട്ടി​ക​ളാ​യ ക്രി​സ്റ്റ​ഫ​ർ, അ​ല​ന്‍, അ​ന​സ് എ​ന്നി​വ​രും ന​കാ​ര​മേ​ള​ത്തി​നു​ണ്ട്.

ദ​ന​ഹ ഫെ​സ്റ്റ് 2025;
സി​എ​ല്‍​സി​യു​ടെ
പി​ണ്ടിമ​ത്സ​രം

ക​ത്തീ​ഡ്ര​ല്‍ സി​എ​ല്‍​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​യ​രം കൂ​ടി​യ പി​ണ്ടി​ക​ള്‍​ക്കു​ള്ള മ​ത്സ​രം ന​ട​ക്കും.
ഒ​ന്നാം സ​മ്മാ​ന​മാ​യി 10,001 രൂ​പ​യും ട്രോ​ഫി​യും, ര​ണ്ടാം സ​മ്മാ​ന​മാ​യി 5,001 രൂ​പ​യും ട്രോ​ഫി​യും, മൂ​ന്നാം സ​മ്മാ​ന​മാ​യി 4,001 രൂ​പ​യും ട്രോ​ഫി​യും നാ​ലാം സ​മ്മാ​ന​മാ​യി 3,001 രൂ​പ​യും ട്രോ​ഫി​യും, അ​ഞ്ചാം സ​മ്മാ​നം 2,001 രൂ​പ​യും ട്രോ​ഫി​യു​മാ​ണ് ന​ല്‍​കു​ന്ന​ത്.

പ​ങ്കെ​ടു​ക്കു​വാ​ന്‍ താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ ഇ​ന്ന് വൈ​കീ​ട്ട് അ​ഞ്ചി​ന് മു​മ്പ് 7012752243 ന​മ്പ​റി​ല്‍ പേ​രു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. വ്യ​ക്തി​ക​ള്‍​ക്കും സം​ഘ​ട​ന​ക​ള്‍​ക്കും യൂ​ണി​റ്റു​ക​ള്‍​ക്കും മ​ത്സ​രി​ക്കാ​വു​ന്ന​താ​ണ്.

കെ​സി​വൈ​എ​മ്മി​ന്‍റെ
പി​ണ്ടി അ​ല​ങ്കാ​രമ​ത്സ​രം

ക​ത്തീ​ഡ്ര​ല്‍ കെ​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ണ്ടി അ​ല​ങ്കാ​ര മ​ത്സ​രം ന​ട​ക്കും.
ഒ​ന്നാം സ​മ്മാ​ന​മാ​യി 6,666 രൂ​പ​യും, ര​ണ്ടാം സ​മ്മാ​ന​മാ​യി 5,555 രൂ​പ​യും, മൂ​ന്നാം സ​മ്മാ​ന​മാ​യി 4,444 രൂ​പ​യു​മാ​ണ് ന​ല്‍​കു​ന്ന​ത്.

പ​ങ്കെ​ടു​ക്കു​വാ​ന്‍ താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ 7736523458 എ​ന്ന ന​മ്പ​റി​ല്‍ പേ​രു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.