തായ്നഗറിൽ വീടിന്റെ വരാന്തയിൽ തീപിടിത്തം
1494008
Friday, January 10, 2025 1:35 AM IST
കയ്പമംഗലം: തായ്നഗറിൽ തിരിവിളക്കിൽ നിന്നും വീടിന്റെ വരാന്തയിൽ തീപിടിത്തം. തുടങ്ങിൽ വീട്ടിൽ ശ്രീലതയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് തീപിടിത്തമുണ്ടായത്.
ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. വീടിന്റെ മുകളിലത്തെ നിലയിലെ ബാൽക്കണിയിൽ കത്തിച്ചുവച്ച തിരിവിളക്കിൽ നിന്നാണ് തീ പടർന്നത്. വിളക്ക് വെച്ചിരുന്ന പ്ലാസ്റ്റിക്കിന്റെ ടേബിളും പുസ്തകങ്ങളും ഇതോടെ കത്തിനശിച്ചു. അയൽവാസികൾ വീടിനു മുകളിൽ തീകണ്ടതോടെ മോട്ടോർ അടിച്ച് വെള്ളം പമ്പ് ചെയ്ത് തീയണച്ചു.
സംഭവ സമയം വീട്ടിൽ ആളുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു.
നാട്ടികയിൽ നിന്നും ഫയർഫോഴ്സും, കയ്പമംഗലം പോലീസും സ്ഥലത്തെത്തിയിരുന്നു.