ജയചന്ദ്രന്റെ അവസാനപുരസ്കാരം കണ്ണന്റെ സന്നിധിയിൽനിന്ന്
1494003
Friday, January 10, 2025 1:35 AM IST
ഗുരുവായൂർ: കണ്ണന്റെ ഭക്തനായ ജയചന്ദ്രന് അവസാനപുരസ്കാരം ലഭിച്ചതു ഗുരുവായൂരിൽനിന്നായത് അപൂർവതയായി.
ദൃശ്യ ഗുരുവായൂർ പി. ജയചന്ദ്രനു നൽകിയ ഭാവഗീതി പുരസ്കാരം ജയചന്ദ്രന്റെ മകൻ ദിനനാഥാണ് ഏറ്റുവാങ്ങിയത്. കഴിഞ്ഞ നാലിനായിരുന്നു പുരസ്കാരവിതരണം.
മഞ്ഞലയിൽ മുങ്ങിത്തോർത്തിയ ധനുമാസചന്ദ്രികയായി പി. ജയചന്ദ്രൻ എല്ലാക്കാലവും മനസിലുണ്ടാവുമെന്ന് ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ പുരസ്കാരം വിതരണംചെയ്ത് പറഞ്ഞു. യേശുദാസ് എന്ന വടവൃക്ഷത്തിൽ പല പ്രഗത്ഭരും മങ്ങിപ്പോയപ്പോൾ ഒറ്റമരമായി ശക്തമായി നിലകൊണ്ടയാളാണ് പി. ജയചന്ദ്രനെന്നു കമൽ പറഞ്ഞു.
ജയചന്ദ്രന് അവസരങ്ങൾ കുറഞ്ഞ 2000ത്തിൽ നിറം എന്ന തന്റെ ചിത്രത്തിലൂടെ അവാർഡ് നേടിയാണ് രണ്ടാംവരവ് നടത്തിയത് എന്നും കമൽ ഓര്‍മിച്ചു.