ഫാ. ജോജു പൊറത്തൂരിന്റെ പൗരോഹിത്യ രജതജൂബിലിയാഘോഷം സമാപിച്ചു
1482852
Thursday, November 28, 2024 8:43 AM IST
കുറ്റൂർ: കുറ്റൂർ മേരിമാതാ പള്ളി വികാരി ഫാ. ജോജു പൊറത്തൂരിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷം സമാപിച്ചു. ഫാ. ജോജു പൊറത്തൂർ മുഖ്യകാർമികനായ കൃതജ്ഞതാബലിക്കുശേഷം പൊ തുസമ്മേളനം വികാരി ജനറാൾ മോണ്‍. ജോസ് വല്ലൂരാൻ ഉദ്ഘാടനം ചെയ്തു.
കൊട്ടേക്കാട് ഫൊറോന പള്ളി വികാരി ഫാ. ജോജു ആളൂർ അധ്യക്ഷത വഹിച്ചു. ജൂബിലി സ്മാരകമായി ഭവനരഹിതർക്ക് നൽകുന്ന സ്നേഹവീട് സമർപ്പണം പഞ്ചാ യത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ നിർവഹിച്ചു. മിഷൻ ഫണ്ട് ഫാ. വർഗീസ് കരിപ്പേരി ഏറ്റുവാങ്ങി. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
ജൂബിലിയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സുഫലമഞ്ജരി സ്മരണിക മോണ്‍. ജോസ് വല്ലൂരാൻ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎക്ക് നൽകി പ്രകാശനം ചെയ്തു.
ജനറൽ കണ്‍വീനർ പ്രകാശ് ഡി. ചിറ്റിലപ്പിള്ളി, കേന്ദ്രസമിതി സെക്രട്ടറി ആഗ്നൽ കെ. ജോയ്, സിയോണ്‍ സെന്റർ ഡയറക്ടർ ഫാ. ബാബു കളത്തിങ്കൽ, ഇടവക വൈദിക പ്രതിനിധി ഫാ. സീജൻ ചക്കാലക്കൽ, അസി.വികാരി ഫാ.റെജി ഞെരളക്കാട്ടു കു ന്നേൽ, മദർ സുപ്പീരിയർമാരായ സിസ്റ്റർ സരിത, സിസ്റ്റർ പൗളീന, പഞ്ചായത്ത് മെ ന്പർ മാർട്ടിൻ കൊട്ടേക്കാട്, കേന്ദ്രസമിതി പ്രസിഡന്റ് നിസൽ കെ. തോമസ്, ഡേവിഡ് കണ്ണനായ്ക്കൽ, സിജോയ് ലൂയീസ്, ജോസഫ് ചക്കാലക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
വിവാഹത്തിന്റെ സുവർണ - രജതജൂബിലി ആഘോഷിക്കുന്ന ഇടവകയിലെ ദന്പതി മാരേയും ഫാ. ജോജുവിനൊപ്പം പൗരോഹിത്യ പരീശീലനം പൂർത്തിയാക്കിയ സഹവൈദികരെയും ആദരിച്ചു.