വെള്ളക്കെട്ടിനു പരിഹാരംതേടി എംഎൽഎ ഉന്നതയോഗം വിളിച്ചു
1483112
Friday, November 29, 2024 8:12 AM IST
മൂന്നുപീടിക: നിർദിഷ്ട ദേശീയപാത 66ന്റെ നിർമാണവുമായി ബന്ധപ്പെട്ട് പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡ് പരിധികളിൽ രൂപപ്പെട്ട വെള്ളക്കെട്ട് പരിഹരിക്കാൻ ഇ.ടി. ടൈസൺ എംഎൽഎയുടെ നേതൃത്വത്തിൽ ഉന്നതയോഗം വിളിച്ചു ചേർത്തു.
ഹൈവേ നിർമാണത്തിലെ പ്ലാൻ അനുസരിച്ചുള്ള കാനകളുടെ പണികൾ പൂർത്തിയാവാത്തതും നിലവിലെ കൈതോടുകൾ അടഞ്ഞുകിടക്കുന്നതുമാണ് വെള്ളകെട്ടിന് കാരണമായി ചൂണ്ടികാണിച്ചത്. ഇത്തരം കാര്യങ്ങൾ സമയോചിതമായി പൂർത്തിയാക്കാൻ ശിവാലയ കമ്പനി ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദേശം നൽകി. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ മോണിറ്ററിംഗ് കമ്മറ്റിക്ക് രൂപം നൽകിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് വിനീത മോഹൻദാസ്, വൈസ് പ്രസിഡന്റ്് എൻ.കെ. അബ്ദുൾനാസർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സായിദാ മുത്തുക്കോയ തങ്ങൾ, ഇ.ആർ. ഷീല, വാർഡ് മെമ്പർമാരായ സുജ ശിവരാമൻ, സ്നേഹദത്തൻ, ശെൽവപ്രകാശ്, സന്ധ്യ സുനിൽ, പഞ്ചായത്ത് സെക്രട്ടറി എസ്.ശ്രീകുമാർ, അസി.എൻജിനീയർ ഇക്ബാൽ, ഷിബു തുടങ്ങിയവർ പങ്കെടുത്തു.