ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ മീ​റ്റ് പ്രോ​ഡ​ക്ട​സ് ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡിന്‍റെ ഔ​ട്ട്‌​ല​റ്റ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും. സ​ര്‍​ക്കാ​രി​ന്‍റെ നാ​ലാം നൂ​റു​ദി​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി എം​പി​ഐ മീ​റ്റ്‌​സ് ആ​ന്‍​ഡ് ബൈ​റ്റ്‌​സ് എ​ന്ന പേ​രി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​ങ്ങ​ള്‍ അ​നു​ശാ​സി​ച്ച് സം​ശു​ദ്ധ​മാ​യ ഇ​റ​ച്ചി​യും ഇ​റ​ച്ചി ഉ​ത്പ​ന്ന​ങ്ങ​ളും ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ച്ച് ന​ല്‍​കാ​നു​ള്ള 250 ഔ​ട്ട്‌​ല​റ്റു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ക്കു​ന്ന​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട മാ​ര്‍​ക്ക​റ്റി​ല്‍ ആ​രം​ഭി​ച്ച ഔ​ട്ട്‌​ല​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു നി​ര്‍​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മേ​രി​ക്കു​ട്ടി ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ്‌​ചെ​യ​ര്‍​മാ​ന്‍ ബൈ​ജു കു​റ്റി​ക്കാ​ട​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ന​ഗ​ര​സ​ഭ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ ഫെ​നി എ​ബി​ന്‍ വെ​ള്ളാ​നി​ക്കാ​ര​ന്‍, ജെ​യ്‌​സ​ണ്‍ പാ​റേ​ക്കാ​ട​ന്‍, അം​ബി​ക പ​ള്ളി​പ്പു​റ​ത്ത്, ഫ്രാ​ഞ്ചൈ​സി ഉ​ട​മ സേ​വ്യ​ര്‍ കോ​ട്ടോ​ളി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.