ക്ഷേമപെൻഷൻ : ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയുണ്ടാകും: മന്ത്രി രാജൻ
1483108
Friday, November 29, 2024 8:12 AM IST
തൃശൂർ: ക്ഷേമപെൻഷൻ അനർഹമായി തട്ടിയെടുത്ത സംഭവത്തിൽ ഉദ്യോസ്ഥർക്കെതിരേ കർശനനടപടിയുണ്ടാകുമെന്നു മന്ത്രി കെ.രാജൻ. പൈസ തിരിച്ചുപിടിക്കൽ മാത്രമായിരിക്കില്ല ചെയ്യുകയെന്നും കുറ്റക്കാരായവർക്കെതിരേ കർശനനടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
തൃശൂർ പൂരം നടത്താൻ ഏതറ്റംവരെയും പോകും. എഴുന്നള്ളിപ്പുകൾ സംബന്ധിച്ച കോടതിനിരീക്ഷണത്തോടു യോജിക്കാനാവില്ല. പൂരം എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടവരെ കേൾക്കാതെയാണ് കോടതിനിരീക്ഷണം. ചട്ടഭേദഗതിയുടെ കാര്യം നിയമവിദഗ്ധരുമായി ആലോചിക്കും. മുഖ്യമന്ത്രി ഉന്നതതലയോഗം വിളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ എഡിഎം നവീൻബാബുവിന്റെ കുടുംബത്തോടൊപ്പംതന്നെയാണെന്നു മന്ത്രി ആവർത്തിച്ചു. സിബിഐ അന്വേഷണാവശ്യത്തിൽ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.