ചാ​ല​ക്കു​ടി: കാ​ർ​മ​ൽ അ​ക്കാ​ദ​മി​യി​ലെ ഹൈ​സ്കൂ​ൾവി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​കാ​രു​ണ്യപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ തു​ക സ​മാ​ഹ​രി​ക്കു​ന്ന​തി​നാ​യി "കാ​ർ​മ​ൽ ഫെ​യ​ർ' എ​ന്ന പേ​രി​ൽ ഭ​ക്ഷ്യ​മേ​ള സം​ഘ​ടി​പ്പി​ച്ചു. മേ​ള സ്കൂ​ൾ മാ​നേ​ജ​ർ ഫാ​. ആ​നൂ​പ് ആ​ന്‍റോ പു​തു​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ട്ടി​ക​ൾ പാകംചെ​യ്തു കൊ​ണ്ടു​വ​ന്ന വി​വി​ധ​ത​രം ല​ഘു ഭ​ക്ഷ​ ണ സാ​ധ​ന​ങ്ങ​ൾ, നാ​ട​ൻ ഭ​ക്ഷ​്യ വി​ഭ​വ​ങ്ങ​ൾ, മ​ധു​ര പ​ല​ഹാ​ര​ങ്ങ​ൾ, ശീ​ത​ള പാ​നീ​യ​ങ്ങ​ൾ, വൈ​വി​ധ്യമാ​ർന്ന കേ​ക്കു​ക​ൾ, വി​ദേ​ശ രു​ചി​ക്കൂ​ട്ടു​ക​ൾ തു​ട​ങ്ങി നൂ​റി​ൽ​പ്പരം വി​ഭ​വ​ങ്ങ​ളാ​ണ് ഒൻപതു കൗ​ണ്ട​റു​ക​ളി​ലാ​യി നി​ര​ന്ന​ത്. എ​ല്ലാ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ​ക്കും പത്തുരൂ​പ മാ​ത്ര​മാ​ണ് ഈ​ടാ​ക്കി​യ​ത്.

ഭ​ക്ഷ്യ​മേ​ള​യി​ൽ നി​ന്നും സ്വ​രൂ​പി​ച്ച തു​ക കാ​രു​ണ്യ​പ്ര​വൃത്തി​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കും. മേ​ളയോ​ടൊ​പ്പം കു​ട്ടി​ക​ൾ​ക്കാ​യി വൈ​വി​ധ്യ​മാ​ർ​ന്ന ഗെ​യി​മു​ക​ളും ന​ട​ത്തി.